സ്വര്‍ഗ്ഗീയ സുഷമ സ്വരാജിന് ബിപിപി കുവൈത്തിന്റെ ശ്രദ്ധാഞ്ജലി

Thursday 8 August 2019 4:41 pm IST

കുവൈത്ത് സിറ്റി : സ്വര്‍ഗ്ഗീയ സുഷമ സ്വരാജിന്റെ വിയോഗത്തില്‍ അബ്ബാസിയയില്‍ ഭാരതീയ പ്രവാസി പരിഷത് കുവൈത്ത് അനുശോചന യോഗം സംഘടിപ്പിച്ചു. ദേശീയ രാഷ്ട്രീയ രംഗത്ത് ജ്വലിച്ചുനിന്ന സുവര്‍ണ്ണ നക്ഷത്രമായിരുന്നു സുഷമാസ്വരാജെന്ന് യോഗം അനുസ്മരിച്ചു. 

ഏറ്റെടുത്ത ഉത്തരവാദിത്വങ്ങള്‍ വിജയകരമായി നിര്‍വഹിക്കാന്‍ സുഷമാജിക്ക് സാധിച്ചു. വിദേശകാര്യമന്ത്രിയായിരിക്കെ പ്രവാസി മലയാളികളുടെ നൂറു കണക്കിന് പ്രശ്നങ്ങള്‍ക്കാണ് പരിഹാരം കാണാന്‍ സാധിച്ചത്. നാട് നേരിടുന്ന സങ്കീര്‍ണ്ണമായ പ്രശ്നങ്ങളില്‍ കൃത്യമായ നിലപാടുകള്‍ സ്വീകരിക്കുക വഴി സര്‍വ്വരുടേയും ആദരവും അംഗീകാരവും നേടാന്‍ സുഷമാജീക്ക് കഴിഞ്ഞുവെന്നും അനുശോചനയോഗത്തില്‍ പലരും ഓര്‍മ്മിച്ചു. 

അബ്ബാസിയയില്‍ നടന്ന ശ്രദ്ധാജ്ഞലിയില്‍ പ്രസിഡന്റ് സുമോദ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി വിജയരാഘവന്‍, സെക്രട്ടറി നാരായണന്‍ ഒതയോത്ത്, സേവാദര്‍ശന്‍ സെക്രട്ടറി പ്രവീണ്‍ വാസുദേവൻ, വിവിധ ഭാഷ കൺവീനർ രാജ് ഭണ്ഡാരി, മോഹൻകുമാർ, ശ്രീജിത്ത്, പയസ് ജോസഫ്, ബിനോയ് സെബാസ്റ്റ്യൻ, വേണുഗോപാൽ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.  

കുവൈത്തിലെ വിവിധ ഏരിയകളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് തുടര്‍ന്ന് നടന്ന പുഷ്പാര്‍ച്ചനയില്‍ പങ്കെടുത്തത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.