ബുഹാരിയില്‍ വിളമ്പിയത് അഴുകിയ ചിക്കന്‍; ഒന്‍പതുപേര്‍ക്ക് ഭക്ഷ്യവിഷബാധ; നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഹോട്ടല്‍ പൂട്ടിച്ചു; ഒരാളുടെ നില ഗുരുതരം

Sunday 8 December 2019 1:56 pm IST

തിരുവനന്തപുരം: നഗരത്തിലെ ബുഹാരി ഹോട്ടല്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് വീണ്ടും ഭക്ഷ്യവിഷബാധ. അട്ടക്കുളങ്ങരയിലുള്ള ഹോട്ടലില്‍ നിന്നും  ഭക്ഷണം കഴിച്ച കുട്ടികള്‍ അടക്കമുള്ള ഒന്‍പതുപേരെയാണ് ഇപ്പോള്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. തുടര്‍ന്ന് നഗരസഭാ ആരോഗ്യവിഭാഗം പരിശോധന നടത്തി ഹോട്ടല്‍ പൂട്ടിച്ചു.  ഭക്ഷ്യവിഷബാധ ഏറ്റതില്‍ ഒരാളുടെ നില ഗുരുതരമാണ്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഹോട്ടല്‍ പൂട്ടാന്‍ നഗരസഭാ നിര്‍ദേശം നല്‍കിയത്. 

പുലര്‍ച്ചെ നാല് മണിക്ക് ബുഹാരി ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച ഒന്‍പതു പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. തിരുവനന്തപുരം സ്വദേശിയും സുഹ്യത്തുക്കളും കുടുബാംഗങ്ങളും വിഴിഞ്ഞം പള്ളിയില്‍ നിന്നും മടങ്ങവെയാണ് ഹോട്ടലില്‍ കയറിയത്. ഹോട്ടലില്‍ നിന്നും ദോശയും ചിക്കന്‍കറിയും കഴിച്ചതോടെ കുട്ടികളില്‍ ചിലര്‍ക്ക് ഛര്‍ദ്ദിയും തലകറക്കവും അനുഭവപ്പെട്ടു. തുടര്‍ന്ന് മറ്റുള്ളവര്‍ക്കും ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതോടെ ഇവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭക്ഷ്യവിഷബാധയേറ്റ കുട്ടികളുടെ ആരോഗ്യ നില മെച്ചപ്പെട്ടെങ്കിലും തിരുവനന്തപുരം പരുത്തിക്കുഴി സ്വദേശിയുടെ നില ഗുരുതരമാണ്. അഴുകിയ ചിക്കനാണ് വിഷബാധയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.