പ്രവൃത്തി ദിനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ബുര്‍ഖ ധരിച്ചെത്തരുത്; നിയമം പാലിക്കാത്തവരില്‍ നിന്ന് 250 രൂപ പിഴ ഈടാക്കുമെന്ന് പാട്‌നയിലെ വനിത കോളേജ്‌

Saturday 25 January 2020 3:36 pm IST

പാട്‌ന : വിദ്യാര്‍ത്ഥികള്‍ ക്യാമ്പസ്സിനുള്ളില്‍ ബുര്‍ഖ ധരിക്കരുതെന്ന് ഉത്തരവിറക്കി പാട്‌ന കോളേജ്. ജെഡി വനിത കോളേജ് ഇറക്കിയ ഉത്തരവിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 

ബുര്‍ഖ ധരിക്കുന്നത് കോളേജ് യൂണിഫോമിന്റെ ഭാഗമല്ല. അതിനാല്‍ പ്രവര്‍ത്തി ദിനങ്ങളില്‍ യൂണിഫോം അല്ലാതെ ബുര്‍ഖ ധരിക്കാന്‍ പാടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നിയമം പാലിക്കാത്തവരില്‍ നിന്നും 250 രൂപ പിഴ ഈടാക്കുമെന്നും അറിയിച്ചിട്ടുണ്ട്. അടുത്തയാഴ്ച്ച മുതല്‍ പുതിയ നിയമമാണ് പ്രാവര്‍ത്തികമായിക്കുമെന്നും പ്രിന്‍സിപ്പല്‍ ഡോ. ശ്യാമ റായി പുറത്തിറക്കിയ ഉത്തരവില്‍ അറിയിച്ചു. ഇതിനെതിരെ പ്രതിഷേധം അരങ്ങേറുകയും മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ ഉത്തരവ് പിന്‍വലിച്ചതായി പ്രിന്‍സിപ്പള്‍ പറഞ്ഞെങ്കിലും നോട്ടീസില്‍ ഇതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല.

ശനിയാഴ്ച ഒഴികെ എല്ലാ ദിവസവും എല്ലാ വിദ്യാര്‍ത്ഥികളും നിര്‍ദ്ദിഷ്ട ഡ്രസ് കോഡിലാണ് കോളേജില്‍ വരേണ്ടത്. വിദ്യാര്‍ത്ഥികള്‍ക്ക് കോളേജില്‍ ബുര്‍ഖ ധരിക്കുന്നത് വിലക്കിയിട്ടുണ്ട്. ലംഘനത്തിന് 250 രൂപ പിഴ ചുമത്തും എന്നാണ് അറിയിച്ചിരിക്കുന്നത്. പുതിയ ഉത്തരവിനെതിരെ മുസ്ലിം വിഭാഗം എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. 

എന്നാല്‍ കോളേജില്‍ യൂണിഫോം അല്ലാതെ ബുര്‍ഖ ധരിക്കരുതെന്ന് പറയുന്നത് നിയമ വിരുദ്ധം ആണെന്ന് പറയാന്‍ സാധിക്കില്ലെന്ന് പാട്‌ന ഹൈക്കോടതി  മുതിര്‍ന്ന അഭിഭാഷകന്‍ പ്രാഭാകര്‍ തേക്രിവാള്‍ അറിയിച്ചു. കോടതിക്കുള്ളില്‍ അഭിഭാഷകര്‍ അവിടുത്തെ നിര്‍ദ്ദിഷ്ട വേഷമല്ലാതെ മറ്റൊന്നും ധരിക്കുന്നില്ല. എല്ലാ വിഭാഗത്തിലുള്ളവര്‍ക്കും ഇത് ബാധകമാണ്. അല്ലാതെ അവരുടെ മതത്തിന്റേയോ സമുദായത്തിന്റേയോ ഭാഗമായി ആവസ്ത്രം ധരിച്ച് അഭിഭാഷകര്‍ കോടതിയില്‍ എത്തുന്നില്ല. അതിനാല്‍ കോളേജില്‍ ബുര്‍ഖ ധരിക്കരുതെന്ന് അറിയിച്ചത് ഒരിക്കലും നിയമ വിരുദ്ധമായി കണക്കാക്കാന്‍ സാധിക്കില്ലെന്നും പ്രഭാകര്‍ കൂട്ടിച്ചേര്‍ത്തു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.