നിര്‍ഭയ കേസില്‍ വധശിക്ഷ ഉടന്‍: 10 മനില കയറുകള്‍ നിര്‍മ്മിക്കാന്‍ നിര്‍ദേശം; അഫ്സല്‍ ഗുരുവിന് ശേഷം വീണ്ടും തൂക്ക് കയര്‍ ഒരുക്കി ബുകസാര്‍ ജയിലില്‍

Monday 9 December 2019 5:23 pm IST

പാട്‌ന : നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ  ഉടന്‍ തന്നെ നടപ്പാക്കുമെന്ന് സൂചന. തൂക്കുകയര്‍ ഒരുക്കുന്നതില്‍ കുപ്രസിദ്ധമായ ബിഹാറിലെ ബുക്‌സാര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ തൂക്കിലേറ്റാനുള്ള കയര്‍ നിര്‍മ്മാണത്തിലാണെന്നാണ് മാധ്യമ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മനില കയറുകള്‍ എന്ന് വിളിപ്പേരുള്ള ബുക്‌സാറിലെ കയറുകള്‍ 10 എണ്ണമാണ് തയ്യാറായിക്കൊണ്ടിരിക്കുന്നത്. നിര്‍ഭയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട വിനയ് ശര്‍മ ദയാഹര്‍ജി പിന്‍വലിച്ചതോടെയാണ് വിധി നടപ്പിലാക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തിയത്.

മൂന്ന് ദിവസം മുമ്പാണ് മനില കയര്‍ നിര്‍മ്മിക്കാനായുള്ള നിര്‍ദ്ദേശം ബുക്‌സാര്‍ ജയില്‍ അധികൃതര്‍ക്ക് ലഭിച്ചത്. മേലധികാരികളില്‍ നിന്നും പത്തു കയറുകള്‍ നിര്‍മ്മിക്കാനായി നിര്‍ദ്ദേശം ലഭിച്ചതായും എന്നാല്‍ ഏത് വിധി നടപ്പാക്കാനാണെന്നോ ഏത് ജയിലിലേക്ക് വേണ്ടിയാണെന്നോ തങ്ങള്‍ക്ക് അറിയില്ലെന്നും ബുക്‌സാര്‍ ജയില്‍ സൂപ്രണ്ടായ വിജയ്കുമാര്‍ അറോറ വ്യക്തമാക്കി. 

2001 ലെ പാര്‍മെന്റ് ആക്രമണ കേസില്‍ പ്രതിയായ അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പിലാക്കിയത് ബുക്‌സാര്‍ ജയിലില്‍ നിന്നും എത്തിച്ച കയര്‍ കൊണ്ടാണ്. ആറുവര്‍ഷം മുമ്പ് 2013 ഫെബ്രുവരി 13 നായിരുന്നു അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.