ധോണിയെ പുകഴ്ത്തി കെയ്ന്‍ വില്യംസണ്‍

Friday 12 July 2019 2:25 am IST

മാഞ്ചസ്റ്റര്‍: ഇന്ത്യ-ന്യൂസിലാന്‍ഡ് സെമിഫൈനല്‍ മത്സരത്തിനുശേഷം കിവീസ് നായകന്‍ കെയ്ന്‍ വില്യംസണ്‍ എം.എസ്. ധോണിയെപ്പറ്റി പറഞ്ഞത് ഏറെ കൗതുകകരമായി. എം.എസ്.ധോണിയെ താനായിരുന്നു ഇന്ത്യന്‍ നായകനെങ്കില്‍ ടീമിലെടുക്കുമായിരുന്നോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു വില്യംസണ്‍. അദ്ദേഹം ന്യൂസിലന്‍ഡിന് വേണ്ടി കളിക്കാന്‍ യോഗ്യനല്ലല്ലോ. മറിച്ച് അദ്ദേഹം രാജ്യം മാറാന്‍ ആലോചിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ സെലക്ഷനെക്കുറിച്ച് ഞങ്ങള്‍ ആലോചിക്കുമെന്ന് കിവീസ് നായകന്‍ പറഞ്ഞു. 

ധോണി ലോകോത്തര താരമാണ്. ഞാനായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റനെങ്കില്‍ തീര്‍ച്ചയായും ടീമിലെടുക്കുമായിരുന്നു. അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത്, പ്രത്യേകിച്ച് ഇതുപോലുള്ള സാഹചര്യങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ്.  അദ്ദേഹത്തിന്റെ ഇന്നത്തേയും ഇന്നലത്തേയും ടൂര്‍ണമെന്റിലുടനീളവുമുള്ള സംഭാവനകളും വളരെ പ്രധാനപ്പെട്ടതാണ്. ജഡേജയുമൊത്തുള്ള കൂട്ടുകെട്ട് വളരെ പ്രധാനപ്പെട്ടതായിരുന്നുവെന്നും വില്യംസണ്‍ പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.