മുസ്ലിം യുവാവ് ഹിന്ദുവെന്ന വ്യാജേന വിവാഹം ചെയ്തു: മതം മാറ്റാൻ ശ്രമിച്ചിരുന്നതായി ദേശീയ ഷൂട്ടിങ് താരം കോടതിയില്‍

Sunday 28 July 2019 1:18 pm IST

ന്യൂദല്‍ഹി: ഹിന്ദുവെന്ന വ്യാജേന ദേശീയ ഷൂട്ടിങ് താരത്തെ വിവാഹം ചെയ്ത മുസ്ലിം യുവാവിനെതിരെ കുറ്റം ചുമത്തി സിബിഐ കോടതി. താര സഹദേവ് എന്ന ഷൂട്ടിങ് താരത്തെയാണ് റാഖിബുള്‍ ഹസന്‍ എന്ന മുസ്ലിം യുവാവ് ഹിന്ദുവെന്ന് തെറ്റിധരിപ്പിച്ച് വിവാഹം ചെയ്തത്. 

രഞ്ജിത് കോലിയെന്ന പേരിലാണ് ഇയാള്‍ താരയെ വിവാഹം ചെയ്തത്. സംഭവം അറിഞ്ഞ താര വിവാഹ മോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും റാഖിബുള്‍ ഹസനെതിരെ നടപടിയാവശ്യപ്പെടുകയുമായിരുന്നു. 

തന്നെ മതം മാറ്റാനായി റാഖിബുള്‍ ശ്രമിച്ചിരുന്നെന്നും താര സഹദേവ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ആള്‍ മാറാട്ടത്തിന് സഹായിച്ച യുവാവിന്റെ മാതാവ് കൗശല്‍ റാണി, മുന്‍ ജഡ്ജി പങ്കജ് ശ്രിവാസ്തവ്, ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഗായ രാജേഷ് പ്രസാദ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.