'വധശ്രമക്കേസിലെ ക്രിമിനലുകള്‍ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ വന്നത് സിബിഐ അന്വേഷിക്കണം'; എസ്എഫ്‌ഐ നേതാക്കള്‍ക്ക് ഒത്താശ ചെയ്യുന്ന അധ്യാപകരെ പിരിച്ചുവിടണമെന്ന് ടി.പി സെന്‍കുമാര്‍

Sunday 21 July 2019 3:22 pm IST

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റിയുടെ പരീക്ഷ പേപ്പര്‍ ചോര്‍ന്ന സംഭവത്തിലും ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറുടെ വ്യാജ സീല്‍ കണ്ടെത്തിയതിലും പ്രതിഷേധം ശക്തം. കലാലയങ്ങളിലെ എസ് എഫ് ഐ ഫാസിസം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എബിവിപി സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തിവന്ന 72 മണിക്കൂര്‍ ധര്‍ണ അവസാനിച്ചു.

യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമക്കേസിലെ പ്രതികള്‍ പി എസ് സി റാങ്കിലിസ്റ്റില്‍ ഉള്‍പ്പെട്ടത് സിബിഐ അന്വേഷിക്കണമെന്ന് ടി പി സെന്‍ കുമാര്‍ പറഞ്ഞു. വിദ്യാര്‍ത്ഥി സംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ ചട്ടുകമായി പ്രവര്‍ത്തിക്കരുത്. എസ് എഫ് ഐ നേതാക്കള്‍ക്ക് ഒത്താശനല്‍കുന്ന അധ്യാപകരെ പിരിച്ചുവിടണമെന്നും ടി പി സെന്‍കുമാര്‍ ആവശ്യപ്പെട്ടു.

വരും ദിവസങ്ങളില്‍ എബിവിപി ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി മനുപ്രസാദ് പറഞ്ഞു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.