'ഭാരതം ആഗ്രഹിക്കുന്നത് ക്രമേണയുള്ള പുരോഗതിയല്ല, ഒരു കുതിച്ചുചാട്ടമാണ്'; നൂതന സങ്കേതിക വിദ്യക്കായി സര്‍ക്കാര്‍ 100 ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി

Thursday 15 August 2019 5:10 pm IST

ന്യുദല്‍ഹി: ആധുനിക അടിസ്ഥാന സൗകര്യവികസനത്തിനായി 100 ലക്ഷം കോടി രൂപ സര്‍ക്കാര്‍ നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 73-ാം സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് ഈ പ്രഖ്യാപനം. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വലിപ്പം ഇരട്ടിയാക്കാന്‍ ഇത് സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ക്രമേണയുള്ള പുരോഗതിയല്ല ഭാരതം ആഗ്രഹിക്കുന്നത്. ഇപ്പോള്‍ നമ്മള്‍ ഒരു കുതിച്ചുചാട്ടം നടത്തണം. ആഗോളതലത്തിലെ മികച്ച സമ്പ്രദായങ്ങളെ കുറിച്ച് ചിന്തിക്കുകയും, നമ്മുടെ ചിന്താപ്രക്രിയ വിപുലീകരിച്ചുകൊണ്ട് നല്ല സംവിധാനങ്ങള്‍ നിര്‍മ്മിക്കുകയും വേണം. അതിനാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി 100 ലക്ഷം കോടി രൂപ നിക്ഷേപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജനങ്ങള്‍ വികസന പ്രവര്‍ത്തനങ്ങളെ വളരെ അധികം പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. കാലാനുശ്രിതമായ മാറ്റങ്ങള്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നു. നല്ലൊരു മൊബൈല്‍ ഫോണ്‍ വേണമെന്ന ആഗ്രഹത്തില്‍ നിന്ന് മികച്ച ഡാറ്റാ വേഗത ആഗ്രഹിക്കുന്നതിലെക്ക് ജനത മാറിക്കഴിഞ്ഞു. സമയം മാറിക്കൊണ്ടിരിക്കുന്നു എന്ന് നാം അംഗീകരിക്കേണ്ടതുണ്ട്. കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിന്റെ സ്പന്ദനമറിഞ്ഞാണ് പ്രവത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കയറ്റുമതി വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയും പ്രാദേശിക ഉല്‍പന്നങ്ങള്‍ ആകര്‍ഷകമാക്കാന്‍ പൗരന്മാരെ പ്രേരിപ്പിക്കുകയും ചെയ്തു. 

നമുക്ക് എങ്ങനെ കയറ്റുമതി വര്‍ധിപ്പിക്കാം എന്നതിനെക്കുറിച്ച് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇന്ത്യയിലെ ഓരോ ജില്ലക്കും വളരെയധികം സമ്പാവന ചെയ്യാനുണ്ട്. പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ ആകര്‍ഷകമാക്കണം ,അതിലൂടെ കൂടുതല്‍ കയറ്റുമതി കേന്ദ്രങ്ങള്‍ ഉയര്‍ന്നുവരും. നമ്മുടെ മാര്‍ഗ്ഗനിര്‍ദ്ദേശ തത്വം 'സീറോ ഡിഫെക്റ്റ്, സീറോ ഇഫക്റ്റ് 'എന്നതായിരിക്കണം. ഇന്ന് ഭാരതത്തില്‍ സുസ്ഥിരമായ സര്‍ക്കാരുണ്ട്. അതുകൊണ്ടുതന്നെ നയഭരണം പ്രവചനാത്മകമാണ്. നമ്മുടെ സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാനങ്ങള്‍ ശക്തമായതുകൊണ്ട് തന്നെ ഇന്ത്യയുമായുള്ള വ്യാപാരം പര്യവേക്ഷണം ചെയ്യാന്‍ ലോകം ഉത്സാകരാണ്. വിലകള്‍ നിയന്ത്രിക്കാനും വികസനം വര്‍ദ്ധിപ്പിക്കാനും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുവെന്നും നരേന്ദ്ര മോദി വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.