നിങ്ങളുടെ പൊട്ടത്തരങ്ങള്‍ ഞങ്ങള്‍ ശരിയാക്കി : രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു

Thursday 12 December 2019 4:54 pm IST

ന്യൂദല്‍ഹി : രാഹുല്‍ ഗാന്ധിയുടെ വിവാദപരാമര്‍ശനത്തിന് ചുട്ട മറുപടി നല്‍കി കേന്ദ്ര കായികമന്ത്രി കിരണ്‍ റിജ്ജു രംഗത്ത്. നിങ്ങളുടെ പൊട്ടത്തരങ്ങള്‍ ഞങ്ങള്‍ ശരിയാക്കി എന്ന് ശക്തമായ ഭാഷയില്‍ രാഹുല്‍ ഗാന്ധിക്ക് അദ്ദേഹം മറുപടി നല്‍കി.

നോര്‍ത്ത് ഈസ്റ്റിനെ വംശീയമായി ശുദ്ധീകരിക്കാനുള്ള മോദി ഗവണ്‍മെന്റിന്റെ ശ്രമമാണ് പൗരത്വ ഭേദഗതി ബില്ലെന്നും  ഇത് നോര്‍ത്ത് ഈസ്റ്റിനെതിരായ ക്രിമിനല്‍ ആക്രമണമാണെന്നുമായിരുന്നു രാഹുലിന്റെ വിവാദപരമായ  പ്രതികരണം.

നിങ്ങളുടെ കോണ്‍ഗ്രസാണ് നിയമങ്ങള്‍ ലംഘിച്ച്  അഭയാര്‍ഥികളെ  സംരക്ഷിത പ്രദേശമായ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രവേശിപ്പിച്ചതും താമസിപ്പിച്ചതെന്നും ഇനി അനധികൃത കുടിയേറ്റക്കാര്‍ക്ക്  തങ്ങളുടെ സംരക്ഷിത ഭൂമിയില്‍ സ്വദേശി പൗരന്മാരിയി കഴിയാന്‍ സാധിക്കില്ലായെന്നും കിരണ്‍ റിജ്ജു രാഹുലിന് മറുപടി നല്‍കി. ട്വിറ്ററിലൂടെയാണ് കിരണ്‍ റിജ്ജു മറുപടി നല്‍കിയത്. അരുണാചല്‍ വെസ്റ്റില്‍ നിന്നുള്ള ലോക് സഭാ അംഗം കൂടിയാണ് കേന്ദ്ര ന്യൂനപക്ഷ വകുപ്പിന്റെ സഹ ചുമതലയുള്ള കിരണ്‍ റിജ്ജു.വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് ബിജെപി സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നതെന്ന് പ്രധാനമന്ത്രി  നരേന്ദ്രമോദി പറഞ്ഞു. ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ തെരെഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കവേയായിരുന്നു പ്രതികരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.