'ഇന്ത്യ ഇന്ത്യാക്കാരുടേത് മാത്രം; അനധികൃത കുടിയേറ്റക്കാരെയും നുഴഞ്ഞുകയറ്റക്കാരെയും കണ്ടെത്തി നാടുകടത്തും', എല്ലാ സംസ്ഥാനങ്ങളിലും ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ

Wednesday 17 July 2019 4:13 pm IST

ന്യൂദല്‍ഹി: ദേശീയ പൗരത്വ രജിസ്റ്റര്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലലും നാടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. അനധികൃത കുടിയേറ്റക്കാരെയും നുഴഞ്ഞുകയറ്റക്കാരെയും കണ്ടെത്തി നാടുകടത്തുമെന്നും അദേഹം പറഞ്ഞു. ഭാരതത്തിന്റെ എത് മുക്കിലും മൂലയിലും താമസിക്കുന്ന അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി അന്താരാഷ്ട്ര നിയമപ്രകാരം നാടുകടത്താനാണ് ഉദേശിക്കുന്നത്. ദേശീയ പൗരത്വ രജിസ്റ്റര്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കുമോയെന്ന സമാജ്‌വാദി പാര്‍ട്ടി എംപി ജാവേദ് അലി ഖാന്റെ ചോദ്യത്തിന് മറുപടി നല്‍കുമ്പോഴാണ് ആഭ്യന്തരമന്ത്രി ഇക്കാര്യം അറിയിച്ചത്. 

 

അസമില്‍  കര്‍ശന നിരീക്ഷണത്തിലാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ തയാറാക്കുന്നത്. ഇതിന്റെ അന്തിമ പട്ടിക  ജൂലൈ 31ന് മുമ്പ് പ്രസിദ്ധീകരിക്കും നേരത്തെ, ദേശീയ പൗരത്വ രജിസ്റ്റര്‍ കര്‍ണാടകത്തിലേക്കും വ്യാപിപ്പിക്കണമെന്ന് കര്‍ണ്ണാടക സൗത്തിലെ ബിജെപി എംപി തേജസ്വി സൂര്യ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കണക്കനുസരിച്ച് 40000 അധികം ബംഗ്ലാദേശി മുസ്ലീങ്ങള്‍ കര്‍ണ്ണാടകയില്‍ ഉണ്ട്. ബംഗ്ലാദേശില്‍ നിന്നും ബെംഗളൂരുവിലേക്ക് നിയമവിരുദ്ധ കുടിയേറ്റം നടക്കുന്നുണ്ട്. ഇവര്‍ക്ക് അധാര്‍ കാര്‍ഡ് അടക്കമുള്ള സൗകര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്തു കൊടുക്കുന്നുണ്ട്. കര്‍ണ്ണാടകയുടെ പല മേഖലകളിലും ഇവര്‍ പിടിമുറുക്കി കഴിഞ്ഞു. ഐ.ടി. മേഖലകളില്‍ അടക്കം ഇവര്‍ ജോലി ചെയ്യുന്നു. പ്ലാന്റേഷനുകളില്‍ ജോലിക്കെന്നു പറഞ്ഞാണ് ഇവര്‍ കര്‍ണ്ണാടകയില്‍ എത്തിയത്.

ഇവര്‍ക്ക് റേഷന്‍ കാര്‍ഡും ഐഡന്റികാര്‍ഡും സംസ്ഥാന സര്‍ക്കാര്‍ ഒരു പരിശോധനയുമില്ലാതെ നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു.  ലോക്സഭയില്‍ ശൂന്യവേളയില്‍ സംസാരിക്കുമ്പോഴാണ് തേജസ്വി സൂര്യ ഗുരുതരമായ ഇക്കാര്യം വെളിപ്പെടുത്തിയത്.  ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ സുരക്ഷാ ഭീഷണിയും സാമ്പത്തിക ഭീഷണിയും ഒരുപോലെ ഉയര്‍ത്തുന്നതായും തേജസ്വി സൂര്യ ലോകസഭയിലെ പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.