ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് ലംഘിച്ചു; ചന്ദ്രശേഖര്‍ ആസാദ് വീണ്ടും അറസ്റ്റില്‍

Sunday 26 January 2020 9:47 pm IST

ന്യൂദല്‍ഹി: ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് ലംഘിച്ചതിന് ഭീം ആര്‍മി നേതാവ്  ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് അറസ്റ്റ് ചെയ്തുു. പ്രതിഷേധത്തിനു ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലെന്നും പരിപാടിയുമായി മുന്‍പോട്ടു പോകാതിരിക്കാനാണ് ആസാദിനെ കസ്റ്റഡിയില്‍ എടുക്കുകയും തുടര്‍ന്ന് അറസ്റ്റ് നടപടികളിലേക്ക് കടന്നതെന്നും ലങ്കര്‍ഹൗസ് പോലീസ് വ്യക്തമാക്കി. 

തന്നെ കസ്റ്റഡിയില്‍ എടുത്ത വിവരം ആസാദ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. പ്രതിഷേധ റാലിയെ അഭിസംബോധന ചെയ്യുന്നതിനായി ചന്ദ്രശേഖര്‍ ആസാദും ഏതാനും അനുയായികളും മെഹ്ദിപട്ടണത്തെ ക്രിസ്റ്റല്‍ ഗാര്‍ഡനിലേക്ക് പോകവെയാണ് കസ്റ്റഡിയില്‍ എടുത്തതെന്ന് വാര്‍ത്താ ഏജന്‍സി ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

കഴിഞ്ഞ മാസം ദല്‍ഹിയില്‍ പൗരത്വ നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിന് ആളുകളെ ഇളക്കിവിട്ടു എന്ന കേസില്‍ ജയിലിലായിരുന്ന ആസാദ് ഈ മാസം 16നാണ് ജാമ്യത്തിലിറങ്ങിയത്. പത്ത് ദിവസങ്ങള്‍ക്കു ശേഷം വീണ്ടും ഉത്തരവ് ലംഘിച്ചതിനാണ് ആസാദിനെ കസ്റ്റഡിയില്‍ എടുത്തത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.