കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരേ നിലപാടെടുത്ത ചൈനയുടെ കമ്പനികളെ ബഹിഷ്‌കരിക്കണം; പ്രധാന മന്ത്രിക്ക് സ്വദേശി ജാഗരണ്‍ മഞ്ചിന്റെ കത്ത്

Friday 23 August 2019 1:13 pm IST

ന്യൂദല്‍ഹി:കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ നിലപാടെടുത്ത ചൈനയുടെ ടെലികോം അടക്കം കമ്പനികളെ ബഹിഷ്‌കരിക്കണമെന്ന് സ്വദേശി ജാഗരണ്‍ മഞ്ച്. ചൈനീസ് ടെലികോം കമ്പനികള്‍ രാജ്യത്തിന് സുരക്ഷാ ഭീഷണിയാണെന്ന് സ്വദേശി ജാഗരണ്‍ന്‍ മഞ്ചിന്റെ കോ കണ്‍വീനറായ അശ്വനി മഹാജന്‍ പറഞ്ഞു.ഇത് സംബന്ധിച്ച കത്ത് പ്രധാന മന്ത്രിക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.കശ്മീരിന്റെ കാര്യത്തില്‍ മാത്രമല്ല ,ചൈനീസ് കമ്പനികള്‍ പൊതുവെ ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാണ്. പ്രത്യേകിച്ച് ടെലികോം കമ്പനികള്‍. അതിനാല്‍ സര്‍ക്കാര്‍ ചൈനയുമായുള്ള വ്യാപാര ബന്ധം പരിശോധിക്കണം.ഇന്ത്യയിലെ ചൈനീസ് കമ്പനികളുടെ മേധാവിത്വം കാരണം ഇന്ത്യന്‍ കമ്പനികള്‍ വളരുന്നില്ല. ചൈനീസ് ഉത്പന്നങ്ങള്‍ 30% നിലവാരമില്ലാത്തവയാണെന്ന് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.