സ്റ്റേഷനുള്ളിലും സിപിഎം പ്രവര്‍ത്തകര്‍ക്ക് സ്വാധീനം; പോലീസ് തൊപ്പി വച്ച് സിപിഎമ്മുകാരന്റെ 'ന്യൂഇയര്‍' സെല്‍ഫി; പുലിവാല് പിടിച്ച് ചാലക്കുടി സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍

Saturday 18 January 2020 9:48 pm IST
ഗതാഗത നിയമം ലംഘിച്ച പലരേയും പുതുവര്‍ഷ രാത്രിയില്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പലയിടങ്ങളിലും ബഹളമുണ്ടാക്കിയവരേയും കസ്റ്റഡിയിലെടുത്തിരുന്നു.

ചാലക്കുടി: സിപിഎം പ്രവര്‍ത്തകന്‍ പോലീസ് തൊപ്പി വച്ച് 'ന്യൂഇയര്‍' സെല്‍ഫി ആഘോഷമാക്കിയപ്പോള്‍ പുലിവാല് പിടിച്ചത് ചാലക്കുടി സ്റ്റേഷനിലെ പോലീസുകാര്‍. പുതുവര്‍ഷ രാത്രിയില്‍ ചാലക്കുടി സ്റ്റേഷനില്‍ വച്ച് സിപിഎം പ്രവര്‍ത്തകരെടുത്ത സെല്‍ഫിയാണ് പോലീസുകാര്‍ക്ക് വിനയായത്.

ഗതാഗത നിയമം ലംഘിച്ച പലരേയും പുതുവര്‍ഷ രാത്രിയില്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പലയിടങ്ങളിലും ബഹളമുണ്ടാക്കിയവരേയും കസ്റ്റഡിയിലെടുത്തിരുന്നു. സ്റ്റേഷനുള്ളില്‍ തിരക്ക് കൂടിയപ്പോള്‍ കുറച്ചു പേരെ പുറത്തിരുത്തി. ഇവരില്‍ ഒരാളാകട്ടെ നിര്‍ത്തിയിട്ട ജീപ്പില്‍ നിന്ന് തൊപ്പിവച്ച് സെല്‍ഫിയെടുത്തു ഫെയ്‌സ്ബുക്ക് പോസ്റ്റുമിട്ടു.

പോലീസ് സ്റ്റേഷനിലാണ്, ഞെട്ടലില്‍ എന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ്. തുടര്‍ന്ന് പോലീസുകാര്‍ തന്നെ ഇടപെടുകയും ചിത്രം ഫെയ്‌സബുക്കില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. 

എന്നാല്‍ ഇതിനോടകം തന്നെ സ്‌പെഷല്‍ ബ്രാഞ്ചിന് ഫൊട്ടോയെടുത്ത വിവരം കിട്ടി. ഇതേപ്പറ്റി അന്വേഷിച്ച് സംസ്ഥാന, ജില്ലാ സ്‌പെഷല്‍ബ്രാഞ്ച്  ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. സ്റ്റേഷനുള്ളിലും സിപിഎം പ്രവര്‍ത്തകര്‍ക്ക് സ്വാധീനമുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ സംഭവമെന്ന വിമര്‍ശനം ഉയരുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.