'ചന്ദ്രയാന്റെ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങി; വേഗത കുറച്ചുകൊണ്ടുവരാനായില്ല'; പാര്‍ലമെന്റില്‍ വിശദീകരിച്ച് കേന്ദ്രസര്‍ക്കാര്‍

Thursday 21 November 2019 12:37 pm IST

ന്യൂദല്‍ഹി: ചന്ദ്രയാന്‍ 2 വിന്റെ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങി. ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ്ങിനു നിശ്ചയിച്ചിരുന്ന വിക്രം ലാന്‍ഡറിന്റെ വേഗത മുന്‍കൂട്ടി തീരുമാനിച്ച അളവിലേക്ക് കുറച്ചുകൊണ്ടുവരാനായില്ലെന്നും തുടര്‍ന്ന് നിശ്ചയിച്ചിരുന്നിടത്തു നിന്നും 500 മീറ്റര്‍ മാറിയാണ് ലാന്‍ഡര്‍ ഇടിച്ചിറങ്ങുകയായിരുന്നുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

ആദ്യഘട്ടഭാഗമായി ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്ന് 30 കിലോമീറ്റര്‍ മുതല്‍ 7.4 കിലോമീറ്ററില്‍ വേഗത സെക്കന്‍ഡില്‍ 1,683 മീറ്ററില്‍ നിന്ന് 146 മീറ്ററായി കുറച്ചിരിക്കുന്നുവെന്ന് ലോക്സഭയിലെ ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയില്‍, ബഹിരാകാശ വകുപ്പ് കൈകാര്യം ചെയ്യുന്ന പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.

ലാന്‍ഡിങ്ങിന്റെ രണ്ടാം ഘട്ടത്തില്‍, വേഗത കുറക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത മൂല്യത്തേക്കാള്‍ കൂടുതലായിരുന്നുമെന്നും ഇതേ തുടര്‍ന്ന് നിയന്ത്രണം വിടുകയായിരുന്നെന്നും വിക്രം നിയുക്ത ലാന്‍ഡിംഗ് സൈറ്ററില്‍ നിന്ന് 500 മീറ്റര്‍ ഇടിച്ചിറങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ഭ്രമണപഥം, ലാന്‍ഡര്‍, റോവര്‍ എന്നിവ ഉള്‍പ്പെടുന്ന തദ്ദേശീയമായ ചന്ദ്രയാന്‍ -2 ബഹിരാകാശ പേടകം 2019 ജൂലൈ 22 നാണ് ജിഎസ്എല്‍വി മാര്‍ക്ക് 3 സഹായത്തോടെ വികസിപ്പിച്ചത്.

സെപ്റ്റംബര്‍ 7 ന് അതിരാവിലെ ബഹിരാകാശവാഹനത്തില്‍ നിന്ന് വേര്‍പ്പെട്ട വിക്രം ലാന്റര്‍ ചന്ദ്രനിലേക്കുള്ള ലാന്‍ഡിങ് ആരംഭിച്ചു. വേഗത കുറച്ചാല്‍ മാത്രമേ ലാന്ററിന് മൃദുവായി ഇറങ്ങാനാവൂ. മണിക്കൂറില്‍ 6000 കിലോമീറ്റര്‍ എന്നതില്‍ നിന്ന് വേഗത മണിക്കൂറില്‍ 5-7 കിലോമീറ്ററായി ചുരുക്കണം. ചന്ദ്രോപരിതലത്തില്‍ നിന്ന് 2.1 കിലോമീറ്റര്‍ അകലെ വരെ കാര്യങ്ങള്‍ ശരിയായി പ്രവര്‍ത്തിച്ചു. വേഗത കുറഞ്ഞുവന്നു. പക്ഷേ, ഉപരിതലത്തില്‍ നിന്ന് 355 മീറ്റര്‍ അകലെ വച്ച് ബന്ധം വിച്ഛേദിക്കപ്പെട്ടു. ആ സമയത്തെ വിക്രം ലാന്ററിന്റെ വേഗത മണിക്കൂറില്‍ 200 കിലോമീറ്ററായിരുന്നു. ഐഎസ്ആര്‍ഒ നിര്‍മ്മിച്ച രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണ ദൗത്യമാണ് ചന്ദ്രയാന്‍ 2. അടുത്ത വര്‍ഷം നവംബറില്‍ ചന്ദ്രയാന്‍ -3 വിക്ഷേപിക്കാന്‍ ഇസ്റോ ഒരുങ്ങുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.