ചന്ദ്രയാനൊപ്പം ചരിത്രത്തിലേയ്ക്ക് കുതിച്ചുയര്‍ന്ന് രണ്ട് തമിഴ് ഗ്രാമങ്ങള്‍; ചന്ദ്രോപരിതലത്തിലെ മണ്ണിന് സമാനമായ ഘടകങ്ങളടങ്ങിയ പാറകള്‍ കണ്ടെത്തിയത് ഈ ഗ്രാമങ്ങളില്‍ നിന്ന്

Monday 22 July 2019 3:52 pm IST
ചന്ദ്രനിലേത് ഭൂമിയുടേതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഉപരിതലമായത് കൊണ്ട് കൃത്രിമ ചന്ദ്രോപരിതലം സൃഷ്ടിച്ച് പരീക്ഷണം നടത്തേണ്ടതുണ്ടായിരുന്നു.

ചെന്നൈ: ത്രിവര്‍ണ പതാകയുമായി ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍ നിന്നു 2.43ന് ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റ് കുതിച്ചുയര്‍ന്നപ്പോള്‍ രണ്ട് തമിഴ് ഗ്രാമങ്ങള്‍ കൂടി ആ വിജയത്തിന്റെ പങ്കാളികളാകുകയായിരുന്നു. തമിഴ്‌നാട്ടിലെ നാമക്കല്‍ ജില്ലയിലെ സീതാംപൂണ്ടി, കുന്നമലൈയുമാണ് ആ ഗ്രാമങ്ങള്‍. 

ചന്ദ്രനിലേത് ഭൂമിയുടേതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഉപരിതലമായത് കൊണ്ട് കൃത്രിമ ചന്ദ്രോപരിതലം സൃഷ്ടിച്ച് പരീക്ഷണം നടത്തേണ്ടതുണ്ടായിരുന്നു. അതിനായി ചന്ദ്രോപരിതലത്തിലെ മണ്ണിന് സമാനമായ ഘടകങ്ങളടങ്ങിയ അനോര്‍തോസൈറ്റ് പാറകല്ലുകള്‍ കണ്ടെത്തിയത് ഈ ഗ്രാമങ്ങളില്‍ നിന്നായിരുന്നു. 

നാസയില്‍ നിന്ന് ഇത്തരം മണ്ണുകള്‍ എത്തിക്കാമെന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും ചിലവ് അധികമാകുമെന്നുള്ളത് കൊണ്ട് ആ ശ്രമം പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. 60 മുതല്‍ 70 ടണ്‍ വരെ മണ്ണ് ആവശ്യമായി വന്നു.

തമിഴ്‌നാട്ടിലെ ഈ ഗ്രാമങ്ങളില്‍ നിന്ന് പാറകള്‍ ശേഖരിക്കുകയും അത് പൊടിച്ചതിന് ശേഷം ലൂണാര്‍ ടെറയിന്‍ ടെസ്റ്റ് ഫസിലിറ്റി ഒരുക്കിയിട്ടുള്ള ബെംഗളൂരുവില്‍ എത്തിക്കുകമായിരുന്നു. 25 കോടിയായിരുന്നു ഇതിനായി നീക്കി വെച്ചിരുന്നതെങ്കിലും പ്രസ്തുത സേവനം ചെയ്തുകൊടുത്ത കമ്പനി തുക കുറച്ചതുകൊണ്ട് ബജറ്റ് വളരെ കുറഞ്ഞതായി യുആര്‍ സാറ്റലൈറ്റ് സെന്റര്‍ മുന്‍ ഡയറക്ടര്‍ എം അണ്ണാദുരൈ ഐഎഎന്‍എസിനോട് പറഞ്ഞു. കൂടാതെ ചന്ദ്രന്റെ അന്തരീക്ഷത്തിന് സമാനമായ കൃത്രിമ വെളിച്ചവും ഒരുക്കുകയുണ്ടായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.