ചങ്കുറപ്പുണ്ടോ മുഖ്യമന്ത്രിക്ക്

Tuesday 5 November 2019 2:20 am IST

 

മുഖ്യമന്ത്രി പിണറായി വിജയന്റെ ആരാധകരെല്ലാം ഇപ്പോള്‍ ഏതാണ്ട് അദ്ദേഹത്തോട് പിണങ്ങിയ മട്ടാണ്. പിണറായി ഭരണത്തില്‍ സന്തുഷ്ടരായിരുന്ന അണികളും ഇന്നോളം എതിര്‍ത്തു പറഞ്ഞ വിഷയങ്ങളില്‍ 

പോലും ഇപ്പോള്‍ എന്ത് നിലപാട് എടുക്കണം എന്നറിയാതെ ഇരുട്ടില്‍ത്തപ്പുന്നു. മുഖ്യമന്ത്രിയുടെ നിലപാട് തള്ളണോ കൊള്ളണോ എന്ന കാര്യത്തില്‍ അവര്‍ക്കിടയില്‍ ഇപ്പോള്‍ രണ്ടഭിപ്രായമാണ്. പാലക്കാട് മഞ്ചക്കണ്ടി വനത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകാര്‍ കൊല്ലപ്പെട്ടതും, യുഎപിഎ ചുമത്തി രണ്ട് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തതുമാണ് പിണറായിയുടെ ഇപ്പോഴത്തെ തലവേദന. ഒരേ വിഷയത്തില്‍ മുമ്പ് സ്വീകരിച്ച നില

പാടുകളുടെ പേരില്‍ പരിഹാസ്യനാവുകയാണ് മുഖ്യമന്ത്രി. 

കോഴിക്കോട് പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമ (യുഎപിഎ) പ്രകാരം അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകരായ അലന്‍ ഷുഹൈബിന്റേയും ത്വാഹ ഫസലിന്റേയും കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് എന്തായിരിക്കും എന്നാണ് അണികള്‍ ഉറ്റുനോക്കുന്നത്. പോലീസ് നടപടി ശരിയെന്ന് അദ്ദേഹം പറയുന്നുണ്ടെങ്കിലും പാര്‍ട്ടിക്കുള്ളില്‍ തനിക്ക് നേരെ ഉയര്‍ന്നുവരുന്ന ചൂണ്ടുവിരലുകളെ ഭയക്കുന്നുണ്ടെന്ന് വ്യക്തം. അതേസമയം മാവോയിസ്റ്റ് അനുഭാവികള്‍ക്കെതിരെയും യുഎപിഎ ചുമത്താന്‍ നിയമം അനുവദിക്കുന്നുണ്ടെന്ന് സുപ്രീം കോടതിയില്‍വരെ നിലപാടെടുത്ത സംസ്ഥാന സര്‍ക്കാരിന് ഇപ്പോഴത്തെ സംഭവത്തില്‍ മലക്കം മറിച്ചില്‍ അത്ര എളുപ്പമല്ല. 

യുഎപിഎ നിയമത്തിലെ 13-ാം വകുപ്പ് പ്രകാരം മാവോയിസ്റ്റ് അനുഭാവികള്‍ക്കെതിരെ പോലും കേസെടുക്കാന്‍ അനുമതിയുണ്ടെന്ന് കേരള സര്‍ക്കാര്‍ സു

പ്രീം കോടതിയില്‍ നിലപാട് വ്യക്തമാക്കിയത് കഴിഞ്ഞ ആഗസ്റ്റിലാണ്. 2014ല്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കസ്റ്റഡിയിലെടുത്ത ശ്യാം ബാലകൃഷ്ണന് അനുകൂലമായി ഹൈക്കോടതി ഉത്തരവ് വന്നിരുന്നു. ഒരുലക്ഷം രൂപ കേരള സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം എന്നായിരുന്നു വിധി. മാവോയിസ്റ്റ് അനുഭാവിയാകുന്നത് കുറ്റകരമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. വിധിക്കെതിരെ സു

പ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയ പിണറായി സര്‍ക്കാര്‍ ഈ വാദമുഖങ്ങളെ ഖണ്ഡിച്ച് സ്റ്റേ വാങ്ങി. 

കതിരൂര്‍ മനോജ് വധക്കേസില്‍, സിബിഐ  പി.ജയരാജനെതിരെ യുഎപിഎ ചുമത്തിയപ്പോള്‍, മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് ഈ നിയമം ചുമത്തുന്നത് സര്‍ക്കാര്‍ നയമല്ലെന്നാണ്. അപ്പോള്‍ പിന്നെ യുഎപിഎ ചുമത്തുന്ന കാര്യത്തില്‍ എന്താണ് സര്‍ക്കാര്‍ നയം? മാവോയിസ്റ്റുകള്‍ക്കെതിരെയും എന്താണ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയം. ഇതൊക്കെയറിയാന്‍ ഈ നാട്ടിലെ സാധാരണക്കാരന് അവകാശമുണ്ട്. രാജ്യത്തിന്റെ കെട്ടുറപ്പിന് വേണ്ടിയുള്ള യുഎപിഎ നിയമം നടപ്പാക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നോട്ട് പോകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. കാരണം ഈ നിയമം നടപ്പാക്കുന്നതിന് എതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയ പാര്‍ട്ടിയാണ് സിപിഎം. അതുകൊണ്ടുതന്നെ യുഎപിഎ ചുമത്തി യുവാക്കളെ അറസ്റ്റു ചെയ്ത പോലീസ് നടപടിയെ ആഭ്യന്തര വകുപ്പും കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി  ന്യായീകരിക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ പുലിവാല് പിടിച്ചിരിക്കുന്നത് പോലീസാണ്. കാരണം മുഖ്യമന്ത്രി തന്നെ നാളെ ഇവരെ തള്ളിപ്പറഞ്ഞേക്കാം. അതല്ല യുഎ

പിഎ ദുരുപയോഗം ചെയ്തുവെന്നാണ് നാളെ കോടതിയുടെ കണ്ടെത്തല്‍ എങ്കില്‍ വാദി പ്രതിയായതുപോലെയാവും അവരുടെ അവസ്ഥ. യുഎപിഎ ചുമത്തിയ നടപടി  

പുന:പരിശോധിക്കാനുള്ള പ്രോസിക്യൂഷന്‍ നീക്കവും സര്‍ക്കാരിന്റെ അനുമതി കിട്ടിയാല്‍ മാത്രമേ ഈ കേസ് നില

നില്‍ക്കുകയുള്ളൂവെന്നതും കേസിന്റെ ഗതി എങ്ങോട്ട് എന്നത് സംബന്ധിച്ച് ഏകദേശ ധാരണ നല്‍കുന്നുണ്ട്.  മുഖ്യമന്ത്രി മലക്കം മറിഞ്ഞാല്‍ കേസ് ഇല്ലാതാവും എന്നര്‍ത്ഥം. 

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികളായ രണ്ടുപേര്‍ പങ്കാളികളായെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ഇരിക്കെ, അവര്‍ക്കെതിരെ യുഎപിഎ ചുമത്തിയ നടപടിക്കെതിരെ ചില സാസ്‌കാരികനായകര്‍ രംഗത്തു വന്നിരിക്കുന്നു. പ്രതികരണവുമായി ഇടതുപക്ഷത്തിന് വേണ്ടി പ്രതിരോധം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഇവരാരും വാളയാറില്‍ രണ്ട് പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ നാവുയര്‍ത്തിയതേയില്ല. ഇത്തരത്തിലുള്ള നിക്ഷിപ്ത താല്‍പര്യക്കാരും ഇടതുപക്ഷക്കാരും രാജ്യത്ത് അരാജകത്വം വളര്‍ത്താനാണ് യഥാര്‍ഥത്തില്‍ കൂട്ടുനില്‍ക്കുന്നത്. 

ഊരിപ്പിടിച്ച വടിവാളുകള്‍ക്കിടയിലൂടെ കടന്നു

പോയിട്ടുള്ള ആളെന്നും ഇരട്ടച്ചങ്കന്‍ എന്നൊക്കെയാണ് മുഖ്യമന്ത്രി പിണറായി വിജയന് അണികള്‍ ചാര്‍ത്തിക്കൊടുക്കുന്ന വിശേഷണം. അങ്ങനെയെങ്കില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയ പോലീസ് നടപടി അംഗീകരിച്ച മുഖ്യമന്ത്രി  നിയമപരമാണെങ്കില്‍ അത് തുടരാനുള്ള ചങ്കുറപ്പെങ്കിലും തുടര്‍ന്നും കാണിക്കേണ്ടതുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.