പോലീസ് ഇടപെടലില്‍ പ്രശ്‌നം ഒത്തു തീര്‍പ്പാക്കി; ഐപിഎസുകാരിക്കു നേരെ അസഭ്യ വര്‍ഷവുമായി കോണ്‍ഗ്രസിന്‍റെ വനിത എംഎല്‍എ

Friday 14 February 2020 1:47 pm IST

റായ്പൂര്‍ : ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് നേരെ അസഭ്യ വര്‍ഷവുമായി കോണ്‍ഗ്രസ് വനിത എംഎല്‍എ. ബലൂദ ബസാര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് വനിതാ എംഎല്‍എ ശകുന്തള സഹുവാണ് ട്രെയിനി ഐപിഎസ് ഉദ്യോഗസ്ഥ അങ്കിത ശര്‍മ്മയെ ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. 

ബലൂദ ബസാറിലെ ഒരു ഫാക്ടറിയില്‍ ബുധനാഴ്ചയുണ്ടായ അപകടത്തില്‍ ഒരു തൊഴിലാളി കൊല്ലപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഫാക്ടറിയുടെ മുമ്പില്‍ സമരം നടത്തുന്നതിനിടെയാണ് സംഭവം നടക്കുന്നത്. എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘം ഫാക്ടറിക്ക് മുന്നിലായി സമരം നടത്തുകയും, പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറിയതോടെ ഫാക്ടറി ഉടമകള്‍ പോലീസിനെ വിളിക്കുകയായിരുന്നു. 

തുടര്‍ന്ന് സ്ഥലതെത്തിയ അങ്കിത ശര്‍മ്മ ഐപിഎസ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിച്ചു. ഇവര്‍ നടത്തിയ ചര്‍ച്ചയില്‍ അപകടത്തില്‍ മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാമെന്ന് ഫാക്ടറി ഉടമകള്‍ അറിയിച്ചത് എല്ലാവരും അംഗീകരിക്കുകയും ചെയ്തു. ഇതോടെ തൊഴിലാളിയുടെ കുടുംബം വീട്ടിലേക്ക് മടങ്ങുന്നതായി അറിയിക്കുകയായിരുന്നു. ഇത് ഇഷ്ടപ്പെടാതിരുന്ന എംഎല്‍എ ശകുന്തള സാഹു പോലീസ് ഉദ്യോഗസ്ഥയെ രൂക്ഷമായി വിമര്‍ശിക്കുകയും അസഭ്യ വര്‍ഷം നടത്തുകയുമായിരുന്നു. തന്റെ തനി നിറം നീ അറിയും എന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടായിരുന്നു ശകാരം. 

ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. വിഷയത്തില്‍ ശകുന്തള സാഹുവിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. പാര്‍ട്ടിക്കുള്ളിലും ഇവര്‍ക്കെതിരെ രണ്ട് അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.