കേരളത്തിനേക്കാള്‍ മുന്നില്‍ ഗുജറാത്ത്; മാതൃകയാക്കണം: ഓര്‍ത്തഡോക്‌സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍

Tuesday 8 May 2018 1:50 pm IST
പ്രധാനമന്ത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഇവിടെ അതേപടി നടപ്പിലാക്കില്ല. കാരണം ഇവിടെ ഭരിക്കുന്നത് വേറൊരു പ്രസ്ഥാനമല്ലയോ.
<

കൊച്ചി: ഗുജറാത്ത് മോഡലിനെയും കേന്ദ്രത്തിലെ മോദി ഭരണത്തെയും പ്രശംസിച്ച്  ഓര്‍ത്തഡോക്സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ മെത്രപോലിത്തയുമായ തോമസ് മാര്‍ അത്തനാസിയോസ്. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ കേരളം നടപ്പാക്കാന്‍ മടിക്കുന്നെന്നും മെത്രാപോലിത്ത പറഞ്ഞു. 'ജനം ടിവിി' യോട് മെത്രപോലിത്ത നടത്തിയ സംഭാഷണത്തില്‍നിന്ന്:

  • ഗുജറാത്ത് കേരളത്തിനേക്കാള്‍ 30 ശതമാനം പിന്നിലായിരുന്നു. ഇന്ന് ഗുജറാത്ത് കേരളത്തേക്കാള്‍ ഏറെ മുന്നിലാണ്. 
  • ഗുജറാത്ത് മോഡല്‍ ഇവിടെ കൊണ്ടുവരണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. 
  • ഗുജറാത്ത് സര്‍ക്കാരിന് സ്‌കൂളുകൡ ഒരു ഗ്രാന്റ് പദ്ധതിയുണ്ട്. എന്താണ് അതിനു പിന്നിലെ ഉദ്ദേശ്യം. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കലാണ്. ഇന്ത്യയില്‍ വേറെ എത്ര സംസ്ഥാനങ്ങളിലിതുണ്ട്? 
  • ഓരോ ദിവസവു പത്രത്തില്‍ വരുന്നില്ലേ കേന്ദ്രസര്‍ക്കാരിന്റെ ഓരോരോ പുതിയ പദ്ധതികള്‍, കാണാറില്ലേ. പല പദ്ധതികളും കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നു. എത്രയോ പാവപ്പെട്ടവര്‍ക്ക് സഹായം കിട്ടി. കുഞ്ഞുകളിയാണോ ഇത്. ഭവനങ്ങള്‍ പണിയാന്‍ സംവിധാനമായിക്കഴിഞ്ഞു. 
  • പ്രധാനമന്ത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഇവിടെ അതേപടി നടപ്പിലാക്കില്ല. കാരണം ഇവിടെ ഭരിക്കുന്നത് വേറൊരു പ്രസ്ഥാനമല്ലയോ. അതുകൊണ്ട് അതുപോലെ ഇവിടെ നടക്കുമോ എന്ന് എനിക്ക് സംശയമുണ്ട്. 

<

  • ചെങ്ങന്നൂരിന്റെ വികസനം നോക്കുമ്പോള്‍ ഇവിടത്തെ ട്രാഫിക് പ്രശ്‌നം വലിയൊരു തലവേദനയാണ്. ഞാന്‍ ഗുജറാത്തില്‍നിന്ന് വരികയാണ്. എനിക്കറിയാം, അഹമ്മദാബാദില്‍ എത്രമാത്രം ഫ്‌ളൈ ഓവറുകള്‍ പണിഞ്ഞ് അവിടതെ ട്രാഫിക് എത്രമാത്രം ക്രമീകരിച്ചിട്ടുണ്‌ടെന്ന് എനിക്കറിയാം. ഞാന്‍ മിനിഞ്ഞാന്നും കണ്ടിട്ടു വരുന്നയാളാണ്. 
  • ഇക്കഴിഞ്ഞ 21-ാം തീയതി മുഴുവന്‍ ഗുജറാത്തിലെയും സ്‌കൂളുകളില്‍ സയന്‍സ് ക്ലാസുകള്‍ തുടങ്ങി. ജൂണ്‍ മാസം 22 മുതല്‍ മറ്റു ക്ലാസുകള്‍ തുടങ്ങും. ഇവിടെ അഞ്ചു മാസം കഴിഞ്ഞാലും ക്ലാസുകള്‍ തുടങ്ങില്ല. റിസള്‍ട്ട് അറിഞ്ഞല്ലോ. ഇനി എത്രനാള്‍ കഴിഞ്ഞാണ് ഇവിടെ ക്ലാസ് തുടങ്ങുന്നത്. 
  • ആവിധത്തിലൊക്കെ നാം ഏറെ പുറകോട്ടുപോയെന്ന് ഉറക്കെ ഞാന്‍ പറയുന്നു. 
  • ഇക്കാര്യങ്ങളൊക്കെ ഇപ്പോഴത്തെ മന്ത്രിയുടെ ഓഫീസില്‍ പോയി അദ്ദേഹത്തോടുതന്നെ ഞാന്‍ നേരിട്ടു പറഞ്ഞിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.
TAGS:Chengannur-Orthodox Metropoli-Gujarat-Model