കോണ്ടത്തില്‍ പൊതിഞ്ഞ് മലദ്വാരം വഴി ഒളിപ്പിച്ചുകടത്തിയത് 1.36 കോടിയുടെ സ്വര്‍ണം; ആറ് പേര്‍ കസ്റ്റംസ് പിടിയില്‍

Monday 21 October 2019 9:12 pm IST

ചെന്നൈ: മലദ്വാരത്തില്‍ ഒളിപ്പിച്ചുകടത്തിയ 1.36 കോടിയുടെ സ്വര്‍ണം കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു. ആറുയാത്രക്കാരെ അറസ്റ്റ് ചെയ്തു. ചെന്നൈ വിമാനത്താവളത്തിലാണ് സംഭവം.  ദുബായില്‍നിന്ന് എത്തിയ മുഹമ്മദ് യാസിന്‍(24), ശൈഖ് അബ്ദുള്ള(27) എന്നിവരില്‍നിന്ന് 36 ലക്ഷം രൂപയുടെയും സിങ്കപ്പുരില്‍നിന്നെത്തിയ മുഹമ്മദ് ഇമ്രാന്‍ഖാന്‍(30), മുഹമ്മദ് മന്‍സൂര്‍ അലി(30), ഖാന്‍ മുഹമ്മദ്(30) എന്നിവരില്‍നിന്ന് 80 ലക്ഷം രൂപയുടെയും ദുബായില്‍നിന്നെത്തിയ മുഹമ്മദ് റിയാഫുദ്ദീനി(22)ല്‍നിന്ന് 20 ലക്ഷം രൂപയുടെയും സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.

വിവിധ വിമാനങ്ങളിലായി എത്തിയ ആറുപേരും വിമാനത്താവളത്തിലെത്തിയപ്പോഴുള്ള പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇവരെ പരിശോധിക്കുന്നത്. ഗര്‍ഭനിരോധന ഉറകളില്‍ പൊതിഞ്ഞാണ് ഇവര്‍ മലദ്വാരത്തിലൂടെ 1.36 കോടിയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസ് നടത്തിയ സ്‌കാനിങ്ങിലാണ് സ്വര്‍ണം കണ്ടെത്തിയത്. ആറു പേരെയും കസ്റ്റസ് ആശുപത്രിയില്‍ എത്തിച്ചാണ് സ്വര്‍ണം വീണ്ടെടുത്തത്. ഇവരെ പിന്നീട് റിമാന്‍ഡ് ചെയ്തു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.