കുറുമ്പ ഭഗവതിക്കാവിലെ പ്രതിഷ്ഠയടക്കം തകര്‍ത്ത് സാമൂഹ്യ വിരുദ്ധര്‍; ഇരുട്ടിന്റെ മറവില്‍ ക്ഷേത്രം തകര്‍ത്ത അക്രമികളെ ഉടന്‍ പിടി കൂടണമെന്ന് സ്വാമി ചിദാനന്ദപുരി

Saturday 18 January 2020 9:35 pm IST

കോഴിക്കോട്:  ഇരുട്ടിന്റെ മറവില്‍ കുറുമ്പ ഭഗവതിക്കാവ് ക്ഷേത്രത്തിലെ പ്രതിഷ്ഠയടക്കം തകര്‍ത്ത സാമൂഹ്യ വിരുദ്ധരെ ഉടന്‍ പിടികൂടണമെന്ന് അധ്യാത്മിക ആചാര്യന്‍ സ്വാമി ചിദാനന്ദപുരി. തകര്‍ക്കപ്പെട്ട ക്ഷേത്രക്കാവ് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അതിക്രമം ചെയ്തവരാണെങ്കിലും, വീണ്ടും ഇത്തരം അക്രങ്ങള്‍ ചെയ്യാന്‍ കൈ ഉയര്‍ത്താന്‍ സാധിക്കാത്ത വിധമുള്ള നിയമനടപടികള്‍ അധികാരികളുടെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. വേണ്ടതു പോലുള്ള അന്വേഷണമുണ്ടാകാത്ത പക്ഷം തെറ്റായ സന്ദേശമാകും അത് സമൂഹത്തിന് നല്‍കുക. അതിക്രമങ്ങള്‍ വ്യാപിക്കുന്നതിനും അത് കാരണമാകുമെന്ന് സ്വാമി ചിദാനന്ദപുരി വ്യക്തമാക്കി. 

അതേസമയം, ഇന്ന് പുലര്‍ച്ചയോടെ തറയും പ്രതിഷ്ഠയും പുനസ്ഥാപിച്ചു ഭക്തര്‍ ആരാധന തുടങ്ങി. ഒരൊറ്റ രാത്രി കൊണ്ടാണ് തകര്‍ക്കപ്പെട്ട ക്ഷേത്രത്തറ പുനസ്ഥാപിക്കപ്പെട്ടത്. ഭക്തജനങ്ങള്‍ തന്നെ സ്വരൂപിച്ച പണം കൊണ്ടാണ് ക്ഷേത്ര കാവ് പുനര്‍നിര്‍മ്മിച്ചിരിക്കുന്നത്. കോഴിക്കോട് നഗരത്തില്‍ ഇരുട്ടിന്റെ മറവില്‍ ക്ഷേത്രം തകര്‍ത്തിട്ടും പ്രതികളെ പിടികൂടുന്നതില്‍ പോലീസ് അലംഭാവം കാണിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.