കലാപം എങ്ങനെയാണ് സൃഷ്ടിക്കുന്നതെന്ന് ഞങ്ങള്‍ക്കറിയാം; ആദ്യം കലാപം നിര്‍ത്തൂ, പിന്നെ കേസ് കേള്‍ക്കാം; ജാമിയ മിലിയ വിദ്യാര്‍ഥി അക്രമത്തെ വിമര്‍ശിച്ച് ചീഫ് ജസ്റ്റിസ് ബോബ്‌ഡെ

Monday 16 December 2019 11:23 am IST

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരേ പ്രതിഷേധം എന്ന പേരില്‍ കലാപം അഴിച്ചു വിട്ട ജാമിയ മിലിയ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി, അലിഗഡ് സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കെതിരേ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ. വിദ്യാര്‍ഥികളാണെന്നു കരുതി നിയമം കൈയിലെടുക്കരുത്. കലാപങ്ങള്‍ എങ്ങനെയാണ് സൃഷ്ടിക്കുന്നതെന്ന് ഞങ്ങള്‍ക്കറിയാം. ആദ്യം കലാപം നിര്‍ത്തൂ. കുറേ കലാപങ്ങള്‍ കണ്ടവരാണ് ഞങ്ങള്‍. കല്ലേറ് തുടരുമ്പോള്‍ കേസ് കേള്‍ക്കാനുള്ള മനസ്ഥിതിയില്‍ അല്ല ഞങ്ങള്‍. പൊതുമുതല്‍ എത്തരത്തിലാണ് നശിപ്പിക്കപ്പെടുന്നത്. ആദ്യം കലാപം അവസാനിപ്പിക്കൂ. ഇപ്പോള്‍ ഊ വിഷയത്തില്‍ ഇടപെടുന്നില്ല. അക്രമം അവസാനിപ്പിച്ചാല്‍ കേസ് സമാധാനപരമായി നാളെ പരിഗണിക്കാമെന്നും ബോബ്‌ഡെ. ഡല്‍ഹിയില്‍ വിദ്യാര്‍ഥികളെ പോലീസ് മര്‍ദിച്ചതില്‍ സുപ്രീം കോടതി സ്വമേധയ കേസ് എടുക്കണമെന്ന ആവശ്യവുമായി അഭിഭാഷക ഇന്ദിര ജയ്‌സിങ് എത്തിയപ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ രൂക്ഷ വിമര്‍ശനം. 

ക്രമസമാധനപാലനം പോലീസിന്റെ കര്‍ത്തവ്യമാണ്. അതില്‍ കോടതി ഇടപെടില്ല. ഇത്തരത്തിലാണോ പ്രതിഷേധം സംഘടിപ്പിക്കുന്നത്. എന്തിനാണ് ഇത്തരത്തില്‍ പൊതുമുതല്‍ നശിപ്പിക്കുന്നത്. ഇത്തരത്തിലാണ് മുന്നോട്ടുപോകുന്നതെങ്കില്‍ കോടതിക്ക് ഒന്നും ചെയ്യാനാകില്ലെന്നും ബോബ്‌ഡെ. വിദ്യാര്‍ഥികളാമെന്ന് കരുതി ആക്രമത്തെ ന്യായീകരിക്കാന്‍ വരരുതെന്നും ചീഫ് ജസ്റ്റിസ്. യൂണിവേഴ്‌സിറ്റി പ്രശ്‌നത്തില്‍ മുതിര്‍ന്ന ജഡ്ജുമാരെ പരിശോധനയ്ക്കു നിയോഗിക്കണമെന്ന അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസിന്റെ ആവശ്യവും കോടതി ഇന്ന് അംഗീകരിച്ചില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.