'മുഖ്യമന്ത്രി സന്ദര്‍ശിച്ച വിദേശ രാജ്യങ്ങളും, അതിന്റെ ചിലവുകളെക്കുറിച്ചും ഞങ്ങള്‍ക്കറിയില്ല'; പിണറായിയുടെ വിദേശ സന്ദര്‍ശനത്തിന്റെ വിവരങ്ങള്‍ പൂഴ്ത്തി സര്‍ക്കാര്‍; വിവരാവകാശത്തിനും മറുപടിയില്ല

Sunday 13 October 2019 7:08 pm IST

 

തിരുവനന്തപുരം: മുഖ്യമന്ത്രി സന്ദര്‍ശിച്ച വിദേശ രാജ്യങ്ങളും അവയ്ക്കുവന്ന ചിലവുകളും നേട്ടങ്ങളെക്കുറിച്ചുമായിരുന്നു ചോദ്യങ്ങള്‍. 26 ചോദ്യങ്ങളായിരുന്നു വിവരാവകാശനിയമപ്രകാരം ചോദിച്ചത്. എന്നാല്‍ ചോദ്യത്തിനുള്ള ഉത്തരങ്ങള്‍ ഇവിടെ ലഭ്യമല്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുകയായിരുന്നു. തുടര്‍ന്ന് ചോദ്യങ്ങള്‍ പൊതുഭരണ വകുപ്പിന് കൈമാറി. എന്നാല്‍ പൊതുഭരണ വകുപ്പും തങ്ങള്‍ക്ക് ഇക്കാര്യത്തെ കുറിച്ച് അറിയില്ല എന്നുപറഞ്ഞ് കൈമലര്‍ത്തി. 26 ചോദ്യം ചോദിച്ചതില്‍ ഒരു ചോദ്യത്തിനു മാത്രമാണ് പകുതി വിവരമെങ്കിലും ലഭിച്ചത്.

മുഖ്യമന്ത്രി സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള ചിലവെത്രയെന്നും, അതിനായി എത്ര ജോലിക്കാരുണ്ടെന്നുമുള്ള ചോദ്യങ്ങള്‍ക്ക്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിനോട് ചോദിക്കണമെന്നായിരുന്നു മറുപടി. 'നാം മുന്നോട്ട്' എന്ന പരിപാടിയ്ക്കായി എത്ര രൂപ ചിലവാക്കി എന്ന ചോദ്യത്തിനും ഇത് തന്നെയായിരുന്നു ഉത്തരം. ഇതേ രീതിയില്‍, മിക്ക ചോദ്യങ്ങള്‍ക്കും ഉദാസീനമായ മറുപടിയാണ് ലഭിച്ചത്.ഡി.ജി.പിയെ പദവിയില്‍ നിന്നും നീക്കം ചെയ്തതിന്റെ കാരണം ചോദിച്ചപ്പോള്‍ അത് വിശദീകരണം ചോദിക്കുന്നതിന് തുല്യമാണെന്നും അത് വിവരാവകാശത്തിന്റെ പരിധിക്ക് പുറത്താണെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ പബ്ലിക് ഇന്‍ഫോര്‍മേഷന്‍ ഓഫീസറുടെ മറുപടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.