കരഞ്ഞു ബഹളം വെച്ച നാല് മാസം പ്രായമുള്ള കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്ന കെയര്‍ ടേക്കര്‍ അറസ്റ്റില്‍

Sunday 8 September 2019 4:00 pm IST

ഡെലവെയര്‍: നിലയ്ക്കാതെ നിലവിളിച്ച കുഞ്ഞിനെ ശ്വാസം മുട്ടിച്ചുകൊന്ന കെയര്‍ ടേക്കര്‍ അറസ്റ്റില്‍. 19 വയസ്സുള്ള കെയര്‍ ടേക്കര്‍ ഡിജോനെ ഫെര്‍ഗുസനെ പോലീസ് അറസ്റ്റ് ചെയ്തത്. കരഞ്ഞു ബഹളം വെച്ച കുഞ്ഞിന്റെ മുഖത്ത് കൈ അമര്‍ത്തി പിടിച്ച് അതിക്രൂരമായാണ് ഇവര്‍ കൊലപ്പടുത്തിയത്. ഇവര്‍ക്കെതിരെ കൊലപാതക കുറ്റത്തിനാണ് കേസെടുത്തത്. 

കഴിഞ്ഞ വെള്ളിയാഴ്ച ഡെലവെയര്‍ സ്റ്റേറ്റ് പോലീസാണ് ഈ ഞെട്ടിക്കുന്ന സംഭവം പുറത്തുവിട്ടത്. ഡെലവയര്‍ ഡെ കെയറായ ലിറ്റില്‍ പീപ്പിള്‍ ചൈല്‍ഡ് ഡെവലപ്പ്മെന്റ് സെന്ററിലാണ് സംഭവം നടന്നത്. നാല് മാസം പ്രായമുള്ള കുഞ്ഞിനോട് ഇവര്‍ കാണിച്ച ക്രൂരത അവിടെയുള്ള ക്യാമറയില്‍ പതിഞ്ഞതാണ് കെയര്‍ ടേക്കറിന്റെ അറസ്റ്റിലേക്ക് നയിച്ചത്.

വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇരുപത് മിനിട്ടോളം കുഞ്ഞ് ചലനമേറ്റ് കിടന്നതിന് ശേഷമാണ് ഇവര്‍ പോലീസിനെ വിവരം അറിയിച്ചത്. പിന്നീട് പോലീസെത്തി പരിശോധിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. അറസ്റ്റ് ചെയ്ത് ജയിലിലടച്ച യുവതിക്ക് ഒരു മില്യണ്‍ ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.