ദ്യുതിക്ക് ദേശീയ റെക്കോഡ്; ചിത്രയ്ക്കും ജാബിറിനും സ്വര്‍ണം

Saturday 12 October 2019 2:43 am IST

റാഞ്ചി: സ്പ്രിന്റര്‍ ദ്യുതി ചന്ദ് ദേശീയ ഓപ്പണ്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ നൂറ് മീറ്ററില്‍ ദേശീയ റെക്കോഡ് കുറിച്ചു. ഒഡീഷയുടെ അമേയ മാലിക്ക് മീറ്റിലെ വേഗമേറിയ ഓട്ടക്കാരനായ മീറ്റിന്റെ രണ്ടാം ദിനത്തില്‍ മലയാളിയായ പി.യു. ചിത്ര 1500 മീറ്ററില്‍ സ്വര്‍ണം നേടി. 4 മിനിറ്റ് 17.39 സെക്കന്‍ഡിലാണ് ചിത്ര ഓടിയെത്തിയത്.

നൂറ് മീറ്റിന്റെ സെമിയില്‍ 11.22 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ദ്യൂതി ചന്ദ് പുത്തന്‍ ദേശീയ റെക്കോഡ് സ്ഥാപിച്ചത്. ഈ വര്‍ഷം ഏപ്രിലില്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ദ്യുതി ചന്ദ് രചിത മിസ്ട്രിയുടെ 11.26 സെക്കന്‍ഡിന്റെ ദേശീയ റെക്കോഡിനൊപ്പം എത്തിയിരുന്നു. ഫൈനലില്‍ 11.25 സെക്കന്‍ഡില്‍ ഓടിയെത്തി ദ്യുതി സ്വര്‍ണം സ്വന്തമാക്കി. 

ദ്യുതിയുടെ നാട്ടുകാരായ അമേയ കുമാര്‍ മാലിക്ക് 10.46 സെക്കന്‍ഡില്‍ നൂറ് മീറ്റര്‍ പൂര്‍ത്തിയാക്കിയാണ് മീറ്റലെ വേഗമേറിയ താരമായത്.

എം.പി. ജാബിര്‍ പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മീറ്റ് റെക്കോഡ് സ്ഥാപിച്ചു. 49.41 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് റെക്കോഡ് കുറിച്ചത്. തമിഴ്‌നാടിന്റെ അയ്യസ്വാമിയുടെ 49.67 സെക്കന്‍ഡിന്റെ റെക്കോഡാണ് തകര്‍ന്നത്. അയ്യസ്വാമി വെള്ളി മെഡലും സര്‍വീസസിന്റെ ടി. സന്തോഷ് കുമാര്‍ വെങ്കലവും നേടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.