ഈ ക്രിസ്മസ് ട്രീ തെളിയും, പക്ഷെ ഇവന്‍ നീന്തണം (വീഡിയോ)

Thursday 5 December 2019 10:24 pm IST
ചിലര്‍ സമൂഹമാധ്യമങ്ങളെയാണ് ഇത്തരം ആഘോഷകാലങ്ങളില്‍ കൂട്ടുപിടിക്കുക. അങ്ങനെ സമൂഹമാധ്യമത്തില്‍ പ്രചരിച്ച ഒരു വീഡിയോ, വൈറലായിരിക്കുകയാണ്.

ന്യൂദല്‍ഹി: ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ നാടും നഗരവും ദീപങ്ങളാലും വിതാനങ്ങളാലും അലങ്കരിക്കുന്നതിന്റെ തിരക്കിലാണ് ഏവരും. ചിലര്‍ സമൂഹമാധ്യമങ്ങളെയാണ് ഇത്തരം ആഘോഷകാലങ്ങളില്‍ കൂട്ടുപിടിക്കുക. അങ്ങനെ സമൂഹമാധ്യമത്തില്‍ പ്രചരിച്ച ഒരു വീഡിയോ, വൈറലായിരിക്കുകയാണ്. 

ക്രിസ്മസ് ട്രീയും ഇലക്ട്രിക്ക് ഈലും ഉള്‍പ്പെട്ട വീഡിയോയാണ് വൈറലായത്. ടെനസീ അക്വേറിയത്തിലെ മിഗുല്‍ വാട്‌സണ്‍ എന്ന ഇലക്ട്രിക്ക് ഈലാണ് വീഡിയോയിലെ ഹീറോ. ക്രിസ്മസ് ട്രീയിലെ ബള്‍ബുകള്‍ തെളിയിക്കുന്നതാണ് ഇവന്റെ ജോലി. വിശ്വസിക്കാന്‍ പ്രായാസമാണെങ്കിലും സംഭവം സത്യം. ട്വിറ്ററിലൂടെ പ്രചരിച്ച വീഡിയോ ഇതിന് സാക്ഷ്യം. 

ഡിസംബര്‍ മൂന്നിനാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യപ്പെടുന്നത്. ഈല്‍ നീന്തുമ്പോള്‍ ക്രിസ്മസ് ട്രീയിലെ ബള്‍ബുകള്‍ മിന്നും. ഇതിന് കാരണം, സ്വാഭാവികമായി ഇലക്ട്രിക്ക് ഈല്‍ പുറപ്പെടുവിക്കുന്ന ഇലക്ട്രിക്ക് ചാര്‍ജ്ജാണ്. 14,000 പേരാണ് ഇതിനോടകം വീഡിയോ കണ്ടത്. 824 ലൈക്കും ഇതിന് ലഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.