ദുര്‍ഗ്ഗാപൂജയ്ക്ക് മുന്നോടിയായി നൃത്താര്‍ച്ചനയുമായി ലോക്‌സഭാ എംപിമാര്‍, മിമി ചക്രവര്‍ത്തിയുടെയും നുസ്രത്ത് ജഹാന്റെയും നൃത്തം കണ്ടത് ഒരു മില്ല്യന്‍ ആള്‍ക്കാര്‍

Saturday 21 September 2019 4:10 pm IST

 

കൊല്‍ക്കത്ത: ദുര്‍ഗാപൂജ ഉത്സവത്തോടനുബന്ധിച്ച് ലോക്‌സഭയിലെ യുവ വനിത എംപിമാരായ നുസ്രത്ത് ജഹാന്റെയും മിമി ചക്രവര്‍ത്തിയുടെയും നൃത്തം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി. സിനിമാ താരങ്ങള്‍കൂടിയായ രണ്ടുപേരും ബംഗാളില്‍ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരാണ്. ബംഗാളില്‍ അടുത്ത മാസം നാല് മുതല്‍ എട്ട് വരെയാണ് ദുര്‍ഗാ പൂജ  ഉത്സവം ആഘോഷിക്കുന്നത്.

പരമ്പരാഗത ബംഗാളി വേഷമണിഞ്ഞുകൊണ്ടായിരുന്നു ഇരുവരുടേയും നൃത്തം.  വീഡിയോ ഇതിനകം യൂട്യൂബില്‍ ഒരുമില്ല്യണ്‍ കാഴ്ചക്കാര്‍ കണ്ടുകഴിഞ്ഞു. സ്ത്രീ ശക്തിയുടെ പ്രതീകമാണ് ബംഗാളില്‍ മാ ദുര്‍ഗ.  ഈ വിശ്വാസത്തോടുള്ള ആദരസൂചകമായാണ് തൃണമുല്‍ എംപിമാരുടെ നൃത്തം. ലോക്സഭയിലെ വനിതാ അംഗങ്ങളില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട രണ്ടുപേരാണ് ബംഗാളില്‍ നിന്നുള്ള തൃണമൂല്‍ എംപിമാരായി മിമി ചക്രവര്‍ത്തിയും നുസ്രത്ത് ജഹാനും.

സിനിമാതാരങ്ങളായ ഇരുവരും തെരഞ്ഞെടുപ്പ് രംഗത്തിറങ്ങിയതു മുതല്‍ വിവാദങ്ങളും കൂട്ടായെത്തിയിരുന്നു. ലൈംഗികാധിക്ഷേപങ്ങള്‍ ഉള്‍പ്പെടെ ഇവര്‍ക്കെതിരെ ഉയര്‍ന്നു. എന്നാല്‍ വന്‍ ഭൂരിപക്ഷത്തില്‍ ഇരുവരും ലോക് സഭയിലെത്തുകയായിരുന്നു. 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.