മാതൃകാ രക്ഷകർതൃത്വം എന്ന വിഷയത്തില്‍ സിഐഎസ് സെമിനാര്‍

Saturday 2 November 2019 4:26 pm IST

കുവൈത്ത് സിറ്റി : സെന്റര്‍ ഫോര്‍ ഇന്ത്യാ സ്റ്റഡീസ് "മാതൃകാ രക്ഷകർതൃത്വം" എന്ന  വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. പ്രമുഖ വിദ്യഭ്യാസ വിചക്ഷണനും സാൽമ്മിയ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ പ്രിൻസിപ്പളുമായ രാജേഷ് നായർ മുഖ്യ പ്രഭാഷണം നടത്തി. 

മാറുന്ന ലോകക്രമത്തിൽ കുട്ടികളുടെ സമഗ്രമായ വികാസത്തിന് മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളിൽ വെളിച്ചമേകിയ പ്രഭാഷണ പരിപാടിയിൽ മാതാപിതാക്കൾ പങ്കിട്ട ആശങ്കൾക്കും പ്രശ്നങ്ങൾക്കും പരിഹാരമാർഗ്ഗങ്ങളും, നിർദേശങ്ങളും രാജേഷ് നായർ നൽകുകയുണ്ടായി.

ഫർവാനിയ-സോപാനം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ അംബിക ടീച്ചർ വിഷയാവതരണം നടത്തി. അമൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ, സിഐഎസ് ഫർവാനിയ യൂണിറ്റ് പ്രസിഡന്റ് ആനന്ദൻ സിഐഎസ്  പ്രവർത്തന രീതികൾ വിശദീകരിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.