പൗരത്വ ബില്‍: അമേരിക്കന്‍ ഫെഡറല്‍ കമ്മിഷന്റെ അഭിപ്രായം വാസ്തവവിരുദ്ധം; പൗരത്വവ്യവസ്ഥകളില്‍ തീരുമാനമെടുക്കാന്‍ എല്ലാ രാജ്യങ്ങള്‍ക്കും അവകാശമുണ്ടെന്ന് ഇന്ത്യ

Tuesday 10 December 2019 5:30 pm IST
പൗരത്വവ്യവസ്ഥകളില്‍ തീരുമാനമെടുക്കാന്‍ എല്ലാ രാജ്യങ്ങള്‍ക്കും അവകാശമുണ്ടെന്നും വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി

ന്യൂദല്‍ഹി: പൗരത്വ ബില്ലിനെപ്പറ്റി അമേരിക്കന്‍ ഫെഡറല്‍ കമ്മിഷന്‍ നടത്തിയ അഭിപ്രായപ്രകടനം തളളി ഇന്ത്യ. ബില്ലിനെതിരായ കമ്മിഷന്‍ നിലപാട് വാസ്തവവിരുദ്ധമാണെന്നും മുന്‍ധാരണകളുടെ അടിസ്ഥാനത്തിലാണെന്നും വിദേശകാര്യമന്ത്രാലയം വിമര്‍ശിച്ചു.

പൗരത്വവ്യവസ്ഥകളില്‍ തീരുമാനമെടുക്കാന്‍ എല്ലാ രാജ്യങ്ങള്‍ക്കും അവകാശമുണ്ടെന്നും വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി. അതേസമയം ദേശീയ പൗരത്വ നിയമഭേദഗതി ബില്ലിനെ പിന്തുണയ്ക്കുന്നെന്ന് വ്യക്തമാക്കിയിരുന്ന ശിവസേന തക്കസമയത്ത് മറുകണ്ടം ചാടി.

കഴിഞ്ഞ ദിവസം വരെ ബില്ലിനെ പിന്തുണച്ചിരുന്ന ശിവസേന എന്‍സിപി-കോണ്‍ഗ്രസ് പാര്‍ട്ടികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നിലപാട് മാറ്റുകയും പിന്തുണക്കുന്നില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.