മമതയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ബംഗാളില്‍ ലഹള; അക്രമികള്‍ക്കെതിരെ എല്ലാ ടിവി ചാനലുകളിലും പരസ്യം നല്‍കി മുഖ്യമന്ത്രി; സമാധാന റാലിക്ക് ആഹ്വാനം

Sunday 15 December 2019 5:47 pm IST

കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരെ  പ്രതിഷേധിക്കാന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആഹ്വാനം ചെയ്തതിന് പിന്നാലെ ബംഗാളില്‍ പ്രതിഷേധം കൈവിട്ടു. കഴിഞ്ഞ രണ്ട് ദിവസമായി  നടക്കുന്ന അക്രമാസക്തമായ പ്രതിഷേധത്തില്‍ അഞ്ചു തീവണ്ടികളും 15 ഓളം ബസുകളും സമരാനുകൂലികള്‍ അഗ്നിക്കിരയാക്കി. പ്രതിഷേധം നിയന്ത്രിക്കാനാവാതായതോടെ അഭ്യര്‍ത്ഥനയുമായി മുഖ്യമന്ത്രി മമത ബാനര്‍ജി  രംഗത്തെത്തി. ആരും നിയമം കൈയ്യിലെടുക്കരുതെന്ന അഭ്യര്‍ത്ഥനയുമായി മമത രംഗത്തുവന്നത്.

പൊതുമുതല്‍ നശിപ്പിക്കുന്ന തരത്തിലുള്ള പ്രതിഷേധം പാടില്ലെന്ന മമതയുടെ അഭ്യര്‍ത്ഥന ഉള്‍ക്കൊള്ളുന്ന പരസ്യം എല്ലാ ടിവി ചാനലുകളും ഇന്നു രാവിലെ  സംപ്രേക്ഷണം ചെയ്യുന്നുണ്ട്. നാളെ സംസ്ഥാനത്ത് സമാധാന റാലി സംഘടിപ്പിക്കാന്‍ മമത ബാനര്‍ജി ആഹ്വാനം ചെയ്തു. പ്രതിഷേധം കൈവിട്ടു പോയാല്‍ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇതോടെയാണ് മമത എല്ലാ മാധ്യമങ്ങളിലൂടെയും തന്റെ അഭ്യര്‍ത്ഥന നടത്തുന്നത്. 

പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ കേരളത്തിലേക്കുള്ള ട്രെയിനുകള്‍ റദ്ദാക്കി. ബംഗാളിലെ ഹൗറയില്‍ നിന്നും എറണാകുളത്തേക്കുള്ള ഹൗറ എക്സ്പ്രസ് റദ്ദാക്കി. 17-ാം തിയതി ഹൗറയിലേക്ക് പോകേണ്ട എറണാകുളം-ഹൗറ എക്സ്പ്രസ് റദ്ദാക്കിയിട്ടുണ്ട്. 12-ാംതിയതി അസമിലെ സില്‍ച്ചാറില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള സില്‍ച്ചാര്‍- തിരുവനന്തപുരം എക്സ്പ്രസും റദ്ദാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.