മമതയുടെ അടിവേരിളക്കി ബംഗാളില്‍ ബിജെപിയുടെ അംഗത്വപ്രചാരണം; ലക്ഷ്യമിട്ടത് 60 മാത്രം, ചേര്‍ന്നത് 77 ലക്ഷം പേര്‍; അടുത്തലക്ഷ്യം ഭരണംപിടിക്കല്‍

Monday 26 August 2019 1:32 pm IST

കൊല്‍ക്കത്ത: മമതയുടെ അടിവേരിളക്കി ബംഗാളില്‍ ബിജെപിയുടെ അംഗത്വപ്രചാരണം. ബംഗാളില്‍ 60 ലക്ഷം പുതിയ അംഗങ്ങളെ ലക്ഷ്യമിട്ട ബിജെപിക്ക് ഇതുവരെ ലഭിച്ചത് 77 ലക്ഷത്തിലധികം അംഗത്വമാണ്. 20ന് അംഗത്വപ്രചാരണം അവസാനിച്ചെങ്കിലും ഡിസംബര്‍ വരെ നീട്ടിയിട്ടുണ്ട്. ബംഗ്ലദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റം, തൃണമൂല്‍ കോണ്‍ഗ്രസ് ഭരണത്തിനെതിരായ പ്രചാരണം, ബംഗാളിലും ദേശീയ പൗരത്വ റജിസ്റ്റര്‍ ഏര്‍പ്പെടുത്തുമെന്ന വാഗ്ദാനം തുടങ്ങിയവയാണ് ബിജെപിയെ തുണച്ചത്. പുതിയ അംഗങ്ങളില്‍ അധികവും 25നും 40നും ഇടയിലുള്ളവരാണെന്ന് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കി. അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നാണ് പുതുതായി കൂടുതല്‍ അംഗങ്ങളെ ലഭിച്ചത്. ബംഗാളിലെ ഭരണം പിടിക്കാന്‍ ലക്ഷ്യമിട്ട് വന്‍ പ്രചരണമാണ് ബിജെപി നടത്തുന്നത്. 

ലോക്‌സഭ തെരഞ്ഞെടുപ്പിനു ശേഷം തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ആറ് എംഎല്‍എമാരും സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ഓരോ എംഎല്‍എമാര്‍ വീതവും ബിജെപിയില്‍ ചേര്‍ന്നിരുന്നു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി മിന്നുന്ന വിജയമാണ് കാഴ്ചവച്ചത്. ആകെയുണ്ടായിരുന്ന 42 സീറ്റുകളില്‍ 18 സീറ്റുകളും സ്വന്തമാക്കി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.