മുഖ്യമന്ത്രിയും മന്ത്രിമാരും വീണ്ടും വിദേശരാജ്യങ്ങളിലേക്ക്; യാത്രയുടെ ലക്ഷ്യം പണപിരിവ്

Wednesday 13 November 2019 7:10 pm IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വീണ്ടും വിദേശയാത്രയ്ക്ക്. നിക്ഷേപ സമാഹരണത്തിന്റെ പേരുപറഞ്ഞാണ് പുതുയാത്ര.  മുഖ്യമന്ത്രിക്ക് പുറമെ, മന്ത്രിമാരായ ഇപി ജയരാജന്‍, എകെ ശശീന്ദ്രന്‍, ചീഫ് സെക്രട്ടറി, ആസൂത്രണ ബോര്‍ഡ് അംഗം ഡോ വികെ രാമചന്ദ്രന്‍ എന്നിവരാണ് വിദേശയാത്രകള്‍ നടത്തുന്നത്. സംഘം ജപ്പാനിലും കൊറിയയിലുമാണ് സന്ദര്‍ശനം നടത്തുക.  24 മുതല്‍ ഡിസംബര്‍ നാലു വരെയാണ് സന്ദര്‍ശനം. 

നേരത്തെ വിദേശരാജ്യങ്ങളില്‍ പിരിവ് നടത്താന്‍ പോകാനുള്ള മന്ത്രിപ്പടയുടെ നീക്കം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് അന്ന് കര്‍ശന ഉപാധികളോടെ അനുമതി നല്‍കിയത്. പ്രളയ ദുരിതാശ്വാസത്തിന് ധനസമാഹരണാര്‍ത്ഥം വിദേശത്തേക്ക് പോകാന്‍ തീരുമാനിച്ച മുഖ്യമന്ത്രിക്ക് മുന്നില്‍ വിദേശ ഫണ്ട് സ്വീകരിക്കരുതെന്ന കര്‍ശന ഉപാധി കേന്ദ്രം വച്ചു. ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തരുത്, ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മാത്രമെ നടത്താവൂ തുടങ്ങിയ ഉപാധികളോടെയാണ് മുഖ്യമന്ത്രിക്ക് അനുമതി നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.