കോണ്‍ഗ്രസ്സില്‍ തമ്മിലടി രൂക്ഷം; നവജ്യോത് സിങ് സിദ്ദുവിന്റെ ഭാര്യ നവജ്യോത് കൗര്‍ സിദ്ദു പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു, സീറ്റ് നിഷേധിച്ചാതാണ് തീരുമാനത്തിനു പിന്നിലെന്ന് സൂചന

Wednesday 23 October 2019 9:03 am IST

ചണ്ഡീഗഢ് : പഞ്ചാബ് കോണ്‍ഗ്രസ്സിലെ തമ്മിലടി രൂക്ഷമായതോടെ നവജ്യോത് സിങ് സിദ്ദുവിന്റെ ഭാര്യ നവജ്യോത് കൗര്‍ സിദ്ദു പാര്‍ട്ടി അംഗത്വം രാജിവച്ചു. ഇതിനുള്ള കാരണം അവര്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതാണ് രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന. 

കോണ്‍ഗ്രസ് തനിക്ക് ചണ്ഡീഗഡ് സീറ്റ് നിഷേധിക്കുകയായിരുന്നുവെന്നും ഇതിന് കാരണക്കാരായത് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആശ കുമാരിയുമാണെന്നും നവജ്യോത് കൗര്‍ നേരത്തെ ആരോപിച്ചിരുന്നു. നേരത്തെ അമൃത്‌സര്‍ ഈസ്റ്റ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു നവജ്യോത് കൗര്‍.

സിദ്ദുവിനെയും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനുമിടയില്‍ പ്രശ്‌നമുണ്ടാക്കിയതും അവരെ തമ്മില്‍ തെറ്റിച്ചതും ചില കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും നവ്‌ജ്യോത് കൗര്‍ ആരോപിച്ചു. എന്നാല്‍ താന്‍ ആര്‍ക്കും സീറ്റ് നിഷേധിച്ചിട്ടില്ലെന്ന് അമരീന്ദര്‍ പ്രതികരിച്ചിരുന്നു. അമൃത്സര്‍ ബതിന്‍ഡ മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ മല്‍സരിക്കാന്‍ അവരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ തയ്യാറായില്ലെന്നും അമരീന്ദറും കുറ്റപ്പെടുത്തി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.