പാക്കിസ്ഥാനെതിരെ പറഞ്ഞപ്പോള്‍ ശിവസേന കോണ്‍ഗ്രസിന് തീവ്രവാദികള്‍; ഇന്ന് ഭായ് ഭായ്..; അവസരവാദ രാഷ്ടീയത്തിന്റെ അപോസ്തലന്‍മാരെന്ന് വീണ്ടും തെളിയിച്ച് സോണിയയും സംഘവും

Monday 18 November 2019 11:29 am IST
പാക്കിസ്ഥാനുള്ള മറുപടിയായുമായിട്ടാണ് അന്ന് ശിവസേനയുടെ മുഖപത്രമായ സാംന പുറത്തിറങ്ങിയത്. വേണ്ടി വന്നാല്‍ ഹിന്ദുക്കള്‍ മനുഷ്യ ബോംബായി മാറുമെന്നും പാക്കിസ്ഥാനെ ആക്രമിക്കുമെന്നും മുഖപത്രത്തില്‍ സാംന കുറിച്ചു.

ന്യൂദല്‍ഹി: ശിവസേനയുടെ മുഖപത്രമായ സാംനയില്‍ വന്ന മുഖപ്രസംഗത്തില്‍ പാക്കിസ്ഥാനെതിരെ പറഞ്ഞപ്പോള്‍ കോണ്‍ഗ്രസിന് അന്ന് ചൊടിച്ചു. സേന തീവ്രവാദികളാണെന്ന് വരെ മുദ്രകുത്തി. ഇന്ന് മഹാരാഷ്ട്രയില്‍ അധികാരം പിടിച്ചടക്കുന്നതിന് വേണ്ടി മാത്രം സേനയുമായി കൂട്ടുകൂടി അവസരവാദ രാഷ്ടീയത്തിന്റെ അപോസ്തലന്‍മാരാണ് തങ്ങളെന്ന് വീണ്ടും തെളിയിക്കുകയാണ് കോണ്‍ഗ്രസ്. 

പാക്കിസ്ഥാനുള്ള മറുപടിയായുമായിട്ടാണ് അന്ന് ശിവസേനയുടെ മുഖപത്രമായ സാംന പുറത്തിറങ്ങിയത്. വേണ്ടി വന്നാല്‍ ഹിന്ദുക്കള്‍ മനുഷ്യ ബോംബായി മാറുമെന്നും പാക്കിസ്ഥാനെ ആക്രമിക്കുമെന്നും മുഖപത്രത്തില്‍ സാംന കുറിച്ചു. അന്ന് കോണ്‍ഗ്രസ് വലിയ കോലാഹലവുമായി എത്തി, പ്രതിഷേധങ്ങള്‍ ഉണ്ടാക്കി. ഇതാണ് ശിവസേനയുടെ മനസ്ഥിതിയെങ്കില്‍ സേനയും തീവ്രവാദികളുമായുള്ള വ്യത്യാസമെന്താണെന്ന് വരെ കോണ്‍ഗ്രസ് ചോദിച്ചു. ആ പാര്‍ട്ടിയാണിന്ന് അധികാരമോഹം ഒന്നു കൊണ്ട് മാത്രം സേനയുമായി കൂട്ടുകൂടി അവസരവാദ രാഷ്ട്രീയം കളിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.