പ്രജ്ഞാ സിങ് ഠാക്കൂറിനെ പച്ചയ്ക്ക് കത്തിക്കുമെന്ന് കോണ്‍ഗ്രസ് എംഎല്‍എ; പരാതി നല്‍കി എംപി; കേസെടുക്കാതെ ഒത്തു തീര്‍പ്പിനൊരുങ്ങി പോലീസ്‌

Sunday 8 December 2019 11:30 am IST

ഭോപ്പാല്‍: കോണ്‍ഗ്രസ് എംഎല്‍എയുടെ വധഭീഷണിയെ തുടര്‍ന്ന് എംപി പ്രഞജ്ഞാ സിങ് ഠാക്കൂര്‍ പോലീസിനെ സമീപിച്ചു. ജീവനോടെ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കോണ്‍ഗ്രസ് എംഎല്‍എക്കെതിരെ കേസെടുക്കണമെന്നാണ് പ്രജ്ഞാ സിങ് ഠാക്കൂരിന്റെ ആവശ്യം. ഇന്നലെ രാത്രിയാണ് എംപി ഭോപ്പാലിലെ കമല നെഹ്‌റു പോലീസ് സ്‌റ്റേഷനിലെത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ടത്.

ബയോറ മണ്ഡലത്തില്‍ നിന്നുളള കോണ്‍ഗ്രസ് എംഎല്‍എ ഗോവര്‍ധന്‍ ധാംഗിയാണ് പ്രജ്ഞ സിങ് ഠാക്കൂറിനെതിരെ വധഭീഷണി മുഴക്കിയത്. പ്രജ്ഞാ സിങ്ങിന്റെ കോലം മാത്രമല്ല, അവരെയും കത്തിക്കുമെന്നായിരുന്നു എംഎല്‍എയുടെ പരാമര്ശം. അതേസമയം, എംപിയുടെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടില്ലെന്നാണ് വിവരം. പരാതിയെ തുടര്‍ന്ന് പ്രജ്ഞാ സിങ്ങുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നായിരുന്നു അഡിഷണല്‍ എസ്പി സഞ്ജയ് സാഹുവിന്റെ പ്രതികരണം. എംപിയുടെ പരാതിയില്‍ കേസെടുക്കാതെ പരാതി രമ്യമായി പരിഹരിക്കാനാണ് പോലീസിന്റെ ശ്രമമെന്നാണ് സൂചന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.