'പ്രധാനമന്ത്രിക്ക് നല്‍ക്കുന്ന അതേ സുരക്ഷ നെഹ്‌റു കുടുംബത്തിനും വേണം'; സെഡ്പ്ലസ് സുരക്ഷ പോരെന്ന് സോണിയ; ലോക്സഭയില്‍ ബഹളം

Tuesday 19 November 2019 3:51 pm IST

ന്യൂദല്‍ഹി: തനിക്ക് സി.ആര്‍.പി.എഫിന്റെ സെഡ്പ്ലസ് കാറ്റഗറി സുരക്ഷ പോരെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ലോക്സഭയില്‍ ബഹളം. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നല്‍കുന്ന അതേ സുരക്ഷ തങ്ങള്‍ക്കും നല്‍കണമെന്നാണ് സോണിയയുടെയും കുടുംബത്തിന്റെയും ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ടാണ് ശീതകാലസമ്മേളനത്തിന്റെ രണ്ടാംദിനം തന്നെ കോണ്‍ഗ്രസ് സഭയില്‍ ബഹളം വെച്ചത്. ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി പാര്‍ലമെന്ററിലെത്തിയത് എസ്.പി.ജി. സുരക്ഷയില്ലാതെയാണ് പ്രധാനമന്ത്രിക്കു പുറമേ സോണിയാഗാന്ധിയുടെ കുടുംബത്തിനുമാത്രമുണ്ടായിരുന്ന പ്രത്യേക സുരക്ഷ നവംബര്‍ എട്ടിന് ആഭ്യന്തരമന്ത്രാലയം  പിന്‍വലിച്ചിരുന്നു.

സി.ആര്‍.പി.എഫിന്റെ സെഡ്പ്ലസ് കാറ്റഗറി സുരക്ഷയാണ് ഇപ്പോള്‍ ഗാന്ധികുടുംബത്തിനുള്ളത്. സ്പീക്കര്‍ ഓംബിര്‍ളയുടെ നിര്‍ദേശപ്രകാരം പാര്‍ലമെന്റിലെ രണ്ട് സുരക്ഷാജീവനക്കാര്‍ ഇവരെ പ്രധാന കവാടം മുതല്‍ അനുഗമിച്ചു. ശൂന്യവേളയില്‍ വിഷയം ലോക്സഭയിലെ കോണ്‍ഗ്രസ്‌കക്ഷി നേതാവ് അധീര്‍രഞ്ജന്‍ ചൗധരി ഉന്നയിച്ചു. രാജ്യത്തിനായി ജീവത്യാഗംചെയ്ത ഗാന്ധികുടുംബത്തിന്റെ എസ്.പി.ജി. സുരക്ഷ എന്തിനാണ് നീക്കിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നാണ് അധീര്‍ ആവശ്യപ്പെട്ടത്. ഉടന്‍ തന്നെ സോണിയക്കും കുടുംബത്തിനും എസ്പിജി സുരക്ഷ നല്‍കണമെന്നും അദേഹം ആവശ്യപ്പെട്ടു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.