പണമില്ലെന്ന് പരിതപിച്ച കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ചെലവാക്കിയത് 820 കോടി; കേരളത്തില്‍ ചെലവഴിച്ചത് 13 കോടി രൂപ

Friday 8 November 2019 12:27 pm IST

ന്യൂദല്‍ഹി: 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിനും അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനുമായി കോണ്‍ഗ്രസ് ചെലവഴിച്ചത് 820 കോടി രൂപ. കഴിഞ്ഞ മാസം അവസാനം തിരഞ്ഞെടുപ്പ് കമ്മിഷനു സമര്‍പ്പിച്ച കണക്കുകള്‍ പ്രകാരം പാര്‍ട്ടി ചെലവിനത്തില്‍ 626.3 കോടി രൂപയും സ്ഥാനാര്‍ത്ഥികള്‍ക്കായി 193.9 കോടി രൂപയുമാണ് കോണ്‍ഗ്രസ് ചെലവിട്ടത്. രാഹുല്‍ ഗാന്ധി മത്സരിച്ച കേരളത്തില്‍ 13 കോടി രൂപ ചെലവഴിച്ചത്തെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

പോസ്റ്ററിനും മറ്റ് തിരഞ്ഞെടുപ്പ് സാമഗ്രികള്‍ക്കുമാത്രമായി 47 കോടി രുപയാണ് ചെലവഴിച്ചത്. അതെ സമയം താരപ്രചാരകരുടെ യാത്രക്കായി ചെലവായത് 86.82 കോടിയാണ്. പാര്‍ട്ടി പ്രചാരണത്തിനായി ചെലവിട്ട 626.36 കോടിയില്‍ 573 കോടി ചെക്ക് വഴിയും 14.33 കോടി പണമായും ആണു നല്‍കിയിരിക്കുന്നതെന്നും  വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍, തിരഞ്ഞെടുപ്പിന് ചെലവഴിക്കാന്‍ കോണ്‍ഗ്രസിനു പണമില്ലെന്ന് പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ മേധാവി ദിവ്യ സ്പന്ദന മേയില്‍ പറഞ്ഞിരുന്നു. ഈ പ്രസ്താവന ശശി തരൂര്‍ ശരിവയ്ക്കുകയും ചെയ്തിരുന്നു.

2014ല്‍ വെറും 44 സീറ്റുകളില്‍ ഒതുങ്ങിയെങ്കിലും കോണ്‍ഗ്രസ് ചെലവാക്കിയത് 516 കോടി രൂപയായിരുന്നു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിനായി തൃണമൂല്‍ കോണ്‍ഗ്രസ് 83.6 കോടി രുപയീണ്‌യും ബിഎസ്പി 55.4 കോടിയും എന്‍സിപി 72.3 കോടിയും സിപിഎം 73.1 ലക്ഷം രൂപയുമാണ് ചെലവഴിച്ചത്. ഛത്തിസ്ഗഡ്, ഒഡീഷ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് 40 കോടി ചെലവഴിച്ചത്. അതെ സമയം യുപിയില്‍ 36 കോടിയും മഹാരാഷ്ട്രയില്‍ 18 കോടിയും ബംഗാളില്‍ 15 കോടിയും ചെലവായി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.