ചൈനയിൽ നവജാത ശിശുവിനും കൊറോണ സ്ഥിരീകരിച്ചു, കുഞ്ഞ് ജനിച്ചിട്ട് മുപ്പത് മണിക്കൂർ മാത്രം

Thursday 6 February 2020 12:20 pm IST

ബെയ്ജിങ്: ചൈനയിലെ വുഹാനിൽ നവജാതശിശുവിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ജനിച്ച്‌ 30 മണിക്കൂറുകൾ പിന്നിടുമ്പോഴാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. കൊറോണ ബാധിച്ച ഏറ്റവും പ്രായംകുറഞ്ഞ രോഗി ഈ കുഞ്ഞാണ്. കുഞ്ഞിന്റെ അമ്മയ്ക്ക് പ്രസവിക്കുന്നതിന് മുമ്പ് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഗർഭാവസ്ഥയിൽ തന്നെ അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് രോഗം പകരുകയായിരുന്നുവെന്ന് ചൈനീസ് സെൻ‌ട്രൽ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.

കൊറോണ ബാധിച്ച ഗര്‍ഭിണികള്‍ക്ക് അവരുടെ കുഞ്ഞുങ്ങള്‍ക്കും വൈറസ് പകരാന്‍ സാധ്യതയുണ്ടെന്ന് വുഹാന്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.  നോവല്‍ കൊറോണ ബാധയാണു കുട്ടിയില്‍ സ്ഥിരീകരിച്ചത്.  അതേസമയം ദിവസങ്ങൾക്ക് മുമ്പ് മറ്റൊരു വൈറസ് ബാധിതയായ സ്ത്രീ പ്രസവിച്ച ശിശുവിന്റെ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ചൈനീസ് ആരോഗ്യ കമ്മിഷന്റെ റിപ്പോർട്ട് അനുസരിച്ച് 90 വയസുകരൻ ആണ് ഏറ്റവും പ്രായം കൂടിയ കൊറോണ ബാധിതൻ. 

രോഗബാധയെ തുടർന്ന് മരിച്ചവരിൽ അധികവും 60 വയസിന് മുകളിൽ പ്രായമുള്ളവരാണ്. ഇതുവരെ 563 പേരാണ് ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചത്. രോഗബാധിതരുടെ എണ്ണം 28,000 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം മാത്രം 73 പേരാണ് മരിച്ചത്. 3,694 പേരില്‍ പുതുതായി വൈറസ് ബാധ കണ്ടെത്തി. ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് ചൈനയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം കൂടുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.