കൊറോണ വൈറസ്: അഞ്ച് പേര്‍ കൂടി ആശുപത്രി വിട്ടു, നാല് പേര്‍കൂടി നിരീക്ഷണത്തില്‍

Wednesday 12 February 2020 12:42 pm IST

കണ്ണൂര്‍: ജില്ലയില്‍ കൊറോണ വൈറസ് ബാധ സംശയിച്ച് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന എട്ട് പേരില്‍ അഞ്ച് പേര്‍ കൂടി ആശുപത്രി വിട്ടതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും ജില്ലാ ആശുപത്രിയിലുമായി നിലവില്‍ മൂന്ന് പേര്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുണ്ട്. ഇവരുടെ പരിശോധന ഫലം ലഭ്യമാകാനുണ്ട്. 

പുതുതായി നാലു പേരെ കൂടി ജില്ലയില്‍ നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഡിഎംഒ അറിയിച്ചു. ജില്ലയില്‍ ആകെ 270 പേരാണ് വീടുകളിലും ആശുപത്രികളിലും ഐസൊലേഷനിലുമായി നിരീക്ഷണത്തിലുള്ളത്. ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഇന്നലെയും ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അധ്യക്ഷതയില്‍ പ്രോഗ്രാം ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു. 

നിരീക്ഷണത്തിലുള്ളവരുടെ ആരോഗ്യ സ്ഥിതിയില്‍ ആശങ്കയില്ലെന്ന് യോഗം വിലയിരുത്തി. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആരോഗ്യവകുപ്പിന്റെ മെഡിക്കല്‍ ടീം 1300 പേരെ സ്‌ക്രീനിങ്ങ് നടത്തിയതായും ഡിഎംഒ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.