എബിവിപി സമരനായികയെ എസ്എഫ്‌ഐക്കാരിയാക്കി സിപിഎം; കള്ള പ്രചരണം കൈയോടെ പിടികൂടി സോഷ്യല്‍ മീഡിയ; നാണക്കേട് ഭയന്ന് ഒടുവില്‍ പോസ്റ്റ് മുക്കി

Tuesday 19 November 2019 8:01 pm IST

തിരുവനന്തപുരം: ജെഎന്‍യുവിലെ എബിവിപി വിദ്യാര്‍ത്ഥികള്‍ നടത്തിയ യുജിസി മാര്‍ച്ചിന്റെ പടം അടിച്ചുമാറ്റി സിപിഎം കേരള ഘടകം. അമിതഫീസ് വര്‍ദ്ധനക്കെതിരെ എബിവിപി കഴിഞ്ഞ ദിവസം നടത്തിയ യുജിസി മാര്‍ച്ചിന്റെ പടമാണ് എസ്എഫ്‌ഐയുടേതെന്ന പേരില്‍ കേരളത്തിലെ സിപിഎമ്മിന്റെ ഔദ്യോഗിക പേജ് പ്രചരിപ്പിക്കുന്നത്.  

യുജിസി മാര്‍ച്ചിനിടെ എബിവിപി നേതാവ് ഷാമ്പവി ജാ ബാരിക്കേഡുകള്‍ ചാടിക്കടക്കുന്ന ചിത്രമാണ് സിപിഎം തങ്ങളുടെ സമരത്തിന്റേതായി പ്രചരിപ്പിച്ചത്. ഇതിനെതിരെ വ്യാപക ട്രോളുകള്‍ ഉയര്‍ന്നു. തുടര്‍ന്ന് മണിക്കുറുകള്‍ക്കുള്ളില്‍ നാണക്കേട് ഭയന്ന്  സിപിഎം പോസ്റ്റ് മുക്കി.

നേരത്തെ, ഫീസ് വര്‍ധനവിനെതിരെയാണ് തങ്ങളുടെ സമരമെന്നും ഇടതു വിദ്യാര്‍ത്ഥി സംഘടനകള്‍ സമരത്തെ രാഷ്ട്രീയവത്കരിച്ചെന്നും എബിവിപി നേതൃത്വം ആരോപിച്ചിരുന്നു. അക്രമസമരത്തിനില്ലെന്നാണ് ജെഎന്‍യുവിലെ എബിവിപിയുടെ നിലപാട്.ഫീസ് വര്‍ദ്ധനെക്കതിരെ എല്ലാ വിദ്യാര്‍ഥി സംഘടനകളേയും ഉള്‍പ്പെടുത്തി ഒരു കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ട് എബിവിപിയാണെന്ന് ദേശീയ സെക്രട്ടറി ശ്യാം രാജ് നേരത്തെ വ്യക്തമാക്കിയിരുന്നു. 

തങ്ങളുടെ സമരം യൂണിവേഴ്സിസിറ്റിക്കെതിരെ ആണെന്നും അതുകൊണ്ട് തന്നെയാണ്  കോണ്‍വൊക്കേഷന്‍ സമയത്ത് നടന്ന സമര പരിപാടിയില്‍ നിന്നും എബിവിപി മാറി നിന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സമരവുമായി ബന്ധപ്പെട്ട്, ഇടത് വിദ്യാര്‍ഥി സംഘടനകള്‍ നയിക്കുന്ന ജെഎന്‍യു വിദ്യാര്‍ഥി യൂണിയനുമായി ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്നും ശ്യാം രാജ് പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.