സിപിഎമ്മിന്റെ വാട്സ്അപ്പ് ഗ്രൂപ്പില്‍ ലോക്കല്‍ കമ്മറ്റി അംഗം അയക്കുന്നത് നീലചിത്രം; ഗ്രൂപ്പിലുള്ള നൂറുകണക്കിന് യുവതികള്‍ 'ഞരമ്പന്‍മാര്‍'ക്കെതിരെ പ്രതിഷേധവുമായി രംഗത്ത്

Friday 12 July 2019 6:11 pm IST

കുമരകം: വനിതാ പ്രവര്‍ത്തകരും സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ മകളും അടങ്ങിയ വാട്സ്അപ്പ് ഗ്രൂപ്പുകളില്‍ അശ്ലീല വീഡിയോകള്‍അയച്ച്  സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം. ഡിവൈഎഫ്ഐ റെഡ്ആര്‍മി കുമരകം, മിറാഷ് കുമരകം എന്നീ ഗ്രൂപ്പുകളിലാണ് ലോക്കല്‍ കമ്മിറ്റി അംഗം അശ്ലീല വീഡിയോ അയച്ചത്. കുമരകം സൗത്ത് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കെ.പി സുരേഷാണ് രണ്ട് ഗ്രൂപ്പുകളില്‍ അശ്ലീല വീഡിയോ സന്ദേശങ്ങള്‍ അയച്ചത്. ബ്രാഞ്ച് സെക്രട്ടറിയുടെ മകള്‍, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയേറ്റംഗമായ യുവതി, ജില്ലാ പഞ്ചായത്തംഗം, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എന്നിവരും നിരവധി വനിതകളും അടങ്ങുന്ന ഗ്രൂപ്പാണ്.

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടേ മുക്കാലോടെയാണ് കുമരകം സൗത്ത് ലോക്കല്‍ കമ്മിറ്റി അംഗം കെ.പി സുരേഷ് രണ്ട് ഗ്രൂപ്പുകളില്‍ അശ്ലീല വീഡിയോ അയച്ചത്. സിപിഎം കുമരകം ബ്രാഞ്ച് സെക്രട്ടറിയുടെ മകളും അന്‍പതിലേറെ വനിതാ പ്രവര്‍ത്തകരും ഉള്ള വാട്സ് അപ്പ് ഗ്രൂപ്പിലാണ് ലോക്കല്‍ കമ്മിറ്റി അംഗം അശ്ലീല വീഡിയോ അയച്ചത്. വീഡിയോ കണ്ടതോടെ പല പെണ്‍കുട്ടികളും പാര്‍്ട്ടി പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ഇതോടെ സുരേഷ് വീഡിയോ ഡിലീറ്റ് ചെയ്തു.

എന്നാല്‍, ഇതിനോടകം തന്നെ പലരുടെയും ഫോണില്‍ വീഡിയോ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട് കഴിഞ്ഞിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ പാലിക്കേണ്ട പ്രാഥമിക അച്ചടക്കം പോലും പാലിക്കാതെയാണ് സോഷ്യല്‍ മീഡിയയില്‍ സുരേഷ് ഇടപെട്ടതെന്നാണ് സിപിഎമ്മില്‍ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ചര്‍ച്ചകള്‍. സുരേഷിന്റെ പെരുമാറ്റ ദൂഷ്യം പാര്‍ട്ടി അച്ചടക്കത്തിന്റെ ലംഘനമാണെന്നാണ് ഉയരുന്ന വിമര്‍ശനം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.