തെറ്റെല്ലാം പിണറായിക്കും ശരിയെല്ലാം തനിക്കുമെന്നതാണ് കാനത്തിന്റെ നിലപാട്; ഈച്ചരവാര്യരോട് അനീതി കാട്ടിയ സിപിഐക്ക് മുഖ്യമന്ത്രിയെ വിമര്‍ശിക്കാന്‍ എന്ത് അര്‍ഹത

Saturday 14 December 2019 10:11 am IST

കോഴിക്കോട്: സിപിഎം പ്രവര്‍ത്തകരായ അലന്‍ ഷുഹൈബ്, താഹ ഫൈസല്‍ എന്നിവര്‍ക്കെതിരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത കേസസില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതികരിച്ചതില്‍ കാനത്തിന് രൂക്ഷ വിമര്‍ശനം. പന്നിയങ്കരയില്‍ നടത്തിയ വിശദീകരണ യോഗത്തിലാണ് കാനത്തിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചത്.

സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം പി.കെ. പ്രേംനാഥായിരുന്നു കടുത്ത വിമര്‍ശനം ഉന്നയിച്ചത്.  അതേസമയം പന്തീരങ്കാവില്‍ അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകര്‍ക്ക് താഹയ് ഫൈസലിനും അലന്‍ ഷുഹൈബിനും മാവോയിസ്റ്റ് ബന്ധം ഉള്ളതായും യോഗം സ്ഥിരീകരിച്ചു. ഇരുവര്‍ക്കുമെതിരെ പോലീസ് കണ്ടെത്തിയ തെളിവുകള്‍ സൃഷ്ടിച്ചതല്ല. സ്ത്രീകളടക്കമുള്ള 15 ഓളം പേരുടെ സാന്നിധ്യത്തില്‍ അവരുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയതാണ്. 

താഹ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചത് പോലീസ് ഭീഷണിമൂലമല്ല, സ്വയം വിളിച്ചതാണ്. സിപിഎം പാര്‍ട്ടി പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാണ് ഇരുവരുടെയും വീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയത്. പിടിച്ചെടുത്ത രേഖകളെല്ലാം ഇവരുടെ  മാവോയിസ്റ്റ് ബന്ധത്തിന് തെളിവാണെന്നും പ്രേംനാഥ് കൂട്ടിച്ചേര്‍ത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.