മത തീവ്രവാദത്തെ സിപിഎമ്മും കോണ്‍ഗ്രസ്സും വെളളുപൂശുന്നു: കെ. സജീവന്‍

Thursday 13 February 2020 12:43 pm IST

ചക്കരക്കല്‍: കേരളത്തില്‍ വളര്‍ന്ന് വരുന്ന ഇസ്ലാമിക മത തീവ്രവാദത്തെ വെള്ളപൂശുന്ന സമീപനമാണ് സിപിഎമ്മും കോണ്‍ഗ്രസ്സും ചെയ്യുന്നതെന്ന് ആര്‍എസ്എസ് വിഭാഗ് സമ്പര്‍ക്ക പ്രമുഖ് കെ. സജീവന്‍ ആറളം. അഞ്ചരക്കണ്ടി പാളയത്ത് നടന്ന ജന ജാഗ്രതാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീലങ്കയിലും തമിഴ്‌നാട്ടിലും നടന്ന ഭീകരാക്രമണത്തിലെ പ്രതികള്‍ കേരളത്തിലാണ് ഒളിവില്‍ കഴിഞ്ഞിരുന്നത്. കനകമലയിലും വാഗമണ്ണിലും ഭീകരപരിശീലനകേന്ദ്രം നടന്നപ്പോള്‍ അതിന് ഒത്താശ ചെയ്തവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റും കോണ്‍ഗ്രസ്സും. ഭാരതത്തിലെ ഒരു പൗരനേയും ബാധിക്കാത്ത പൗരത്വ ഭേദഗതി ബില്ലിന്റ മറവില്‍ തീവ്രവാദ വളര്‍ച്ചക്കും പ്രചരണത്തിനുമായി വിവിധ മാര്‍ഗ്ഗങ്ങള്‍ തേടുകയാണ് മതമൗലീക വാദികള്‍.

രാഷട്രീയ കക്ഷികളിലും സാമൂഹ്യ സാംസ്‌കാരിക സംഘടനകളിലും നുഴഞ്ഞ് കയറുകയാണിവര്‍. ഇത്തരക്കാരുടെ ആഹ്വാനത്തില്‍ സമാധാനം കാംക്ഷിക്കുന്നവര്‍ വീഴരുതെന്നും രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരെ ഒറ്റപ്പെടുത്താന്‍ മുഴുവന്‍ സമൂഹവും തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

കെ.കെ. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് മോഹനന്‍ മാനന്തേരി, കെ.പി. ഹരീഷ് ബാബു, വി. ഉദയകുമാര്‍, ഐ.കെ. ജിതേഷ് എന്നിവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.