ഒടുവില്‍ സിപിഎമ്മും സമ്മതിച്ചു; മാവോയിസ്റ്റുകള്‍ക്ക് ഇസ്ലാമിക ഭീകരരുടെ പിന്തുണയുണ്ട്; പി മോഹനനെ പിന്തുണച്ച് സംസ്ഥാന നേതൃത്വം

Friday 22 November 2019 4:36 pm IST

 

തിരുവനന്തപുരം: മാവോയിസ്റ്റുകള്‍ക്ക് ഇസ്ലാമിക ഭീകരരുടെ പിന്തുണയുണ്ടെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ പരാമര്‍ശത്തെ പിന്തുണച്ച് സംസ്ഥാന നേതൃത്വം. മോഹനന്റെ പരാമര്‍ശം ഭീകരവാദത്തിനെതിരെയാണെന്നും മുസ്ലിം സമുദായത്തിനെതിരായി ഇതിനെ വ്യാഖ്യാനിക്കേണ്ടെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. എന്നാല്‍, കഴിഞ്ഞ ദിവസം എന്‍ഡിഎഫും പോപ്പുലര്‍ ഫ്രണ്ടും ഭീകര സംഘടനകാളാണെന്ന് വ്യക്തമാക്കുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റുമായി പി മോഹനന്‍ രംഗത്തെത്തിരുന്നു.

മാവോയിസ്റ്റ് പ്രസ്ഥാനത്തിന് വെള്ളവും വളവും നല്‍കുന്നത് മുസ്ലിം ഭീകരവാദ ശക്തികളാണെന്നും കോഴിക്കോട്ടെ പുതിയ കോലാഹലവും സാന്നിദ്ധ്യവുമെല്ലാം അതാണ് തെളിയിക്കുന്നതെന്നുമായിരുന്നു മോഹനന്റെ വിവാദ പ്രസംഗം. കാലങ്ങളായി വിവിധ സംഘടനകള്‍ അവര്‍ത്തിച്ചിരുന്ന സത്യമാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.