പ്രതികരണം ചോദിച്ച മാധ്യമ പ്രവര്‍ത്തകയെ സിപിഎം ജില്ലാ സെക്രട്ടറി ആട്ടിയോടിച്ചു; ന്യൂസ് 18 കേരളയിലെ വനിത റിപ്പോര്‍ട്ടറെ അപമാനിച്ച് സി.എന്‍ മോഹനന്‍

Wednesday 26 June 2019 2:28 pm IST

കൊച്ചി:പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ കണ്ണില്‍ പൊടിയിടല്‍ സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ വനിതാ മാധ്യമപ്രവര്‍ത്തകയെ ആട്ടിയോടിച്ച് പാര്‍ട്ടി ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍. ന്യൂസ് 18 ചാനലിന് വേണ്ടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ വനിതാ മാധ്യമ പ്രവര്‍ത്തകയോടാണ് സി.എന്‍. മോഹനന്‍ അപമര്യാദയായി പെരുമാറിയത്. 

എത് തരത്തിലുള്ള സമര മാര്‍ഗ്ഗവുമായാണ് മുന്നോട്ട് പോകുകയെന്ന് ചോദിച്ച മാധ്യമ പ്രവര്‍ത്തകയോട് അത്തരം കാര്യങ്ങളൊന്നും പറയില്ലെന്നും മാറി നിര്‍ക്കാനും ധാര്‍ഷ്ട്യത്തോടെ ജില്ലാ സെക്രട്ടറി ആക്രോശിക്കുകയായിരുന്നു. പ്രകോപന പരമായി മാധ്യമ ചോദ്യങ്ങള്‍ ഒന്നും ഉന്നയിച്ചിട്ടില്ലെന്നത് വീഡിയോ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.

ശബരിമല, തെരഞ്ഞെടുപ്പ് വിഷയങ്ങളില്‍ സിപിഎമ്മിന് നഷ്ടമായ പ്രതിച്ഛായ വീണ്ടെടുക്കുന്നതിനുവേണ്ടി നേതൃത്വം കണ്ടെത്തിയ പുതിയ മാര്‍ഗ്ഗമായിരുന്നു പാലാരിവട്ടം മേല്‍പ്പാല സമരം. ജനങ്ങളുടെ കണ്ണില്‍പൊടിയിടാന്‍ വേണ്ടി നടത്തിയ ഈ സമരത്തിനിടെ മാധ്യമ പ്രവര്‍ത്തകയുടെ ഈ ചോദ്യം സി.എന്‍. മോഹനില്‍ അസഹിഷ്ണുത ഉളവാക്കിയതിനെ തുടര്‍ന്നാണ് ഈ രോഷ പ്രകടനം.

മാധ്യമ പ്രവര്‍ത്തകരോടുള്ള മുഖ്യമന്ത്രിയുടെ സമീപനം തന്നെയാണ് പ്രാദേശിക നേതാക്കളും പിന്തുടരുന്നതെന്ന് ശരിവെയ്ക്കുന്നതാണ് ഈ വീഡിയോ ദൃശ്യങ്ങള്‍.സമൂഹ മാധ്യമങ്ങളിലും മറ്റും ഇതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ബിജെപി നേതാവ് കെ. സുരേന്ദ്രനും സിപിഎമ്മിന്റെ ധാര്‍ഷ്ട്യ സമീപനത്തിനെതിരെ രംഗതെത്തിയിട്ടുണ്ട്.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.