ആക്രമണങ്ങള്‍ക്ക് ന്യായം: ബാലന് മാതൃക ഇഎംഎസ് മുതല്‍ കോടിയേരി വരെ

Thursday 10 May 2018 6:11 pm IST
മന്ത്രി ബാലന്‍ നടത്തിയ വിവാദ പ്രസ്താവന സിപിഎം ആലോചിച്ചുറച്ചാണെന്ന് വ്യക്തം.

കൊച്ചി: രാഷ്ട്രീയ ആക്രമണങ്ങള്‍ ഉണ്ടായാല്‍ സമാധാനം പുനസ്ഥാപിക്കേണ്ട സര്‍ക്കാരും ഭരണകക്ഷിയും എരിതീയിലെണ്ണയൊഴിക്കുന്ന നടപടിയില്‍ മന്ത്രി എ.കെ. ബാലന്‍ അനുകരിച്ചത് ഇഎംഎസ് മുതതല്‍ പിണറായി വിജയന്‍വരെയുള്ള നേതാക്കളെ. സമാധാന പുനസ്ഥാപനത്തിനുള്ള സര്‍വകക്ഷി യോഗം നടക്കാനിരിക്കെയാണ് ബാലിശമായ ഈ പ്രസ്താവന.

പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരിക്കെ ഇഎംഎസ് നടത്തിയ പ്രസ്താവന ഇങ്ങനെയായിരുന്നു:

''തിരിച്ചടിക്കാന്‍ സഖാക്കള്‍ക്ക് അവകാശമുണ്ട്, അതിനു വേണ്ടി ആയുധമെടുത്തെന്നു വരും. '

(ഇ. എം. എസ് നമ്പൂതിരിപ്പാട്,1988..മുഖ്യമന്ത്രി, സിപിഎം ദേശീയ സെക്രട്ടറി )''

പ്രതിപക്ഷ നേതാവായിരിക്കെ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവന ഇങ്ങനെയായിരുന്നു: 

''ഞങ്ങള്‍ കമ്മ്യൂണിസ്റ്റുകള്‍ പലിശയില്‍ വിശ്വസിക്കുന്നവരാണ്... കിട്ടിയാല്‍ പലിശയടക്കം തിരിച്ചു കൊടുക്കും.''

(വി. എസ്. അച്യുതാനന്ദന്‍, 1998,സിപിഎം സംസ്ഥാന സെക്രട്ടറി, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി )

മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടി അണികള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം പാര്‍ട്ടിയുടെ മുന്‍ എംപി: എ.പി. അബ്ദുള്ളക്കുട്ടി വെളിപ്പെടുത്തിയിട്ടുള്ളത് ഇങ്ങനെയാണ്: 

''നമ്മള്‍ ബംഗാള്‍ സഖാക്കളെ മാതൃകയാക്കണം.. ഒരാളെ കൊന്നാല്‍ ശവം ആഴമുള്ള കുഴിയില്‍ ഒരു ചാക്ക് ഉപ്പുമിട്ട് കുഴിച്ചു മൂടണം.. എന്നാല്‍ പിന്നെ അത് പെട്ടെന്ന് ദ്രവിച്ചോളും.. തെളിവുമുണ്ടാകില്ല (പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി, ഉദ്ധരിച്ചത് മുന്‍ സിപിഎം കണ്ണൂര്‍ എംപി ആയ അബ്ദുള്ളക്കുട്ടി,2013 )

പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പ്രഖ്യാപനത്തിന്റെ മുഴക്കം പലരുടെയും ചെവിയില്‍നിന്ന് ഒഴിഞ്ഞിട്ടില്ല: 

''പാടത്തു പണി, വരമ്പത്തു കൂലി''(കോടിയേരി ബാലകൃഷ്ണന്‍,2014.. സിപിഎം സംസ്ഥാന സെക്രട്ടറി, മുന്‍ ആഭ്യന്തര മന്ത്രി )

ഈ നേതാക്കളെ മാതൃകയാക്കിയാണ് മന്ത്രി എ.കെ. ബാലന്‍ പ്രസതാവിച്ചത്: 

''ഇങ്ങോട്ട് കിട്ടിയാല്‍ അങ്ങോട്ടും കൊടുക്കും..''

(എ.കെ.ബാലന്‍, 2018.. ഇപ്പോഴത്തെ നിയമ മന്ത്രി,സിപിഎമ്മിന്റെ ഉന്നത നേതാവ് )

മാഹി-ന്യൂമാഹി സംഭവങ്ങള്‍ അപലപിക്കാനും സമാധാന സംരക്ഷണത്തിന് സര്‍വകക്ഷിയോഗം ചേരാനുമിരിക്കെ, മന്ത്രി ബാലന്‍ നടത്തിയ വിവാദ പ്രസ്താവന സിപിഎം ആലോചിച്ചുറച്ചാണെന്ന് വ്യക്തം.

സമാധാന ശ്രമങ്ങളെ എക്കാലത്തും അട്ടിമറിച്ചിട്ടുള്ള സിപിഎമ്മിന്റെ സര്‍ക്കാര്‍ എല്ലാ മേഖലയിലും കടുത്ത പരാജയമാണെന്ന് രണ്ടാം വാര്‍ഷികത്തില്‍ ജനങ്ങള്‍ക്ക് ബോധ്യമാകുമ്പോഴാണ് ഈ ആക്രമണങ്ങളും കൊലപാതകവും. കൊലപാതകങ്ങള്‍ രണ്ടും സിപിഎം പ്രവര്‍ത്തകര്‍ നടത്തിയതാണെന്ന ആരോപണം ശക്തമാകുകകൂടി ചെയ്ത സാഹചര്യത്തിലാണിത് എന്നതും ശ്രദ്ധേയമാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.

TAGS: CPM Leaders statement-Vilence-Attack-Kannurmurder-AK Balan-EMS-Kodiyeri-VS-Pinarayi-RedTerror