'നേതാക്കള്‍ മാന്യമായി പെരുമാറണം; ശൈലിമാറ്റാതെ ജനങ്ങളോട് അടുക്കാന്‍ കഴിയില്ല; യുവാക്കള്‍ പാര്‍ട്ടിയിലേക്ക് എത്തുന്നില്ല'; കാല്‍ചുവട്ടിലെ മണ്ണൊലിച്ചു തുടങ്ങിയെന്ന് സമ്മതിച്ച് സി.പി.എം റിപ്പോര്‍ട്ട്

Sunday 18 August 2019 7:58 pm IST

തിരുവനന്തപുരം: നേതാക്കളും പ്രവര്‍ത്തകരും  ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് സിപിഎം റിപ്പോര്‍ട്ട്. പെരുമാറ്റം മാറാതെ ജനങ്ങളോട് അടുക്കാന്‍ സാധിക്കില്ല. ഇതിനായി നേതാക്കള്‍ ശൈലിമാറണം.  സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച തെറ്റുതിരുത്തല്‍ റിപ്പോര്‍ട്ടിലാണ്  പരാമര്‍ശങ്ങള്‍ ഉള്ളത്. . കൊല്‍ക്കത്ത പ്ലീനം തീരുമാനങ്ങള്‍ നടപ്പാക്കാനായില്ലെന്ന സ്വയം വിമര്‍ശനവും കരടിലുണ്ട്. കൊല്‍ക്കത്ത പ്ലീനം തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്ചയുണ്ടായി.

കമ്മിറ്റികളില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. സംഘടനാ സമ്മേളനങ്ങളുടെ ഘട്ടത്തില്‍പോലും ഇതിനുള്ള ശ്രമമുണ്ടായില്ലെന്നും വിമര്‍ശനമുണ്ട്. യുവാക്കള്‍ പാര്‍ട്ടിയിലേക്ക് വരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. തെരഞ്ഞെടുപ്പില്‍ സിപിഎം തോറ്റമ്പിയതോടെയാണ് സംസ്ഥാന സെക്രട്ടേറിയറ്റ് അടിയന്തരമായി കൂടുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.