സംസ്ഥാനം മാറുമ്പോള്‍ നിലപാടും മാറും; ആസമില്‍ പൗരത്വ നിയമത്തെ അനുകൂലിച്ച് സിപിഎം; വോട്ട് ബാങ്ക് രാഷ്ട്രീയം കളിച്ച് സീതാറാം യെച്ചൂരി

Saturday 4 January 2020 2:08 pm IST
അസം അക്കോഡില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ അസമില്‍ സിപിഎം സംഘടിപ്പിച്ച റാലിയിലാണ് യെച്ചൂരിയുടെ പരാമര്‍ശം.

ഗുവാഹട്ടി: സംസ്ഥാനം മാറിയപ്പോള്‍ സിപിഎം തങ്ങളുടെ നിലപാടും മാറ്റി. എന്‍ആര്‍സിയേയും അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുന്നതിനേയും പിന്തുണക്കുന്നെന്ന് വ്യക്തമാക്കിയാണ് സിപിഎം അസമില്‍ മലക്കം മറിഞ്ഞത്.

അസം അക്കോഡില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ അസമില്‍ സിപിഎം സംഘടിപ്പിച്ച റാലിയിലാണ് യെച്ചൂരിയുടെ പരാമര്‍ശം.

അനധികൃത കുടിയേറ്റക്കാരെയെല്ലാം അസമില്‍ നിന്ന് പുറത്താക്കുന്നതിന് രൂപീകരിച്ച് കരാര്‍ ആണ് അസം അക്കോഡ്. അസം അക്കോഡിനെ പിന്തുണച്ചാല്‍ അതിന്റെ അര്‍ത്ഥം എന്‍.ആര്‍.സിയെ പിന്തുണയ്ക്കുന്നു എന്നാണെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. എല്ലാ അനധികൃത കുടിയേറ്റക്കാരേയും പുറത്താക്കണമെന്നാണ് അസം അക്കോഡ് ആവശ്യപ്പെടുന്നതും

അസം അക്കോഡിന്റെ ഭാഗമായാണ് അസമില്‍ സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം എന്‍ആര്‍സി നടപ്പാക്കിയത്. അസമിലെ അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാനായിരുന്നു എന്‍ആര്‍സി. അസം അക്കോഡില്‍ വെള്ളം ചേര്‍ക്കില്ലെന്ന് വ്യക്തമാക്കിയതോടെ സിപിഎം തത്വത്തില്‍ എന്‍ആര്‍സിയെ പിന്തുണച്ചിരിക്കുകയാണ്.

അസമില്‍ സിഎഎ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധം അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുമ്പോള്‍ മുസ്ലിം വിഭാഗത്തിനെ ഒഴിവാക്കിയതിനെതിരെ ആയിരുന്നില്ല. മറിച്ച് മതഭേദമെന്യേ എല്ലാവരേയും പുറത്താക്കാന്‍ ആയിരുന്നു. അതേസമയം കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി ബില്‍ അനുസരിച്ച് അത് അസമിലെ ഗോത്രമേഖലയ്ക്ക് ബാധകമല്ല. ഇത് വ്യക്തമായതോടെയാണ് അസമിലെ പ്രതിഷേധം അവസാനിച്ചത്.

1971 മാര്‍ച്ച് 25 നു ശേഷം അസമില്‍ കുടിയേറിയ എല്ലാ അനധികൃത കുടിയേറ്റക്കാരേയും പുറത്താക്കണമെന്നാണ് അസം അക്കോഡ് പ്രകാരമുള്ള കരാര്‍. ഇതില്‍ ഒരു കാരണവശാലും വെള്ളം ചേര്‍ക്കില്ലെന്നാണ് സീതാറാം യെച്ചൂരി അസമില്‍ ഉറപ്പ് നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.