ഷാലറ്റിന്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി റിമാന്റില്‍

Thursday 20 June 2019 10:52 pm IST

പരിയാരം: പിലാത്തറ സിഎം നഗറിലെ കെ.ജെ.ഷാലറ്റിന്റെ വീടിനു നേരെ ബോബെറിഞ്ഞ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. പുറച്ചേരി ബ്രാഞ്ച് സെക്രട്ടറി തെയ്യിവളപ്പില്‍ വീട്ടില്‍  ടി.വി.ധനോഷിനെ (35) യാണ് പരിയാരം സിഐ കെ.വി.ബാബു അറസ്റ്റ് ചെയ്തത്. 

സിപിഎം പാര്‍ട്ടി ഗ്രാമത്തില്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഷാലറ്റ് ബൂത്തിലെത്തുന്നതിന് മുമ്പ് കള്ളവോട്ട് ചെയ്തത് വിവാദമായിരുന്നു. തുടര്‍ന്ന് നടന്ന റീപോളിംഗില്‍ രാവിലെ തന്നെ ബൂത്തിലെത്തിയ ഷാലറ്റ് വോട്ട് ചെയ്ത ശേഷം കൈയുയര്‍ത്തി കാണിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചതാണ് പ്രകോപനത്തിന് കാരണം. 

മേയ് 19ന് രാത്രി പന്ത്രണ്ടോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഈ കേസില്‍ ഏഴിലോട്ടെ കെ.രതീഷിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒരാളെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ ധനോഷിനെ പയ്യന്നൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.