ഇന്ത്യ- വെസ്റ്റിന്‍ഡീസ് ഏകദിനം; ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച

Sunday 15 December 2019 3:40 pm IST

ചെന്നൈ: വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച. 25 റണ്‍സെടുക്കുന്നതിനിടെ രണ്ടു വിക്കറ്റുകള്‍ നഷ്ടമായി. 15 പന്തില്‍ ആറു റണ്‍സെടുത്ത ഓപ്പണര്‍ കെ.എല്‍. രാഹുലാണ് ആദ്യം പുറത്തായത്. പിന്നാലെ കോഹ് ലിയും പുറത്തായി. ഷെല്‍ഡണ്‍ കോട്രെല്ലാണ് രണ്ടു വിക്കറ്റും നേടിയത്.

ഓള്‍ റൗണ്ടര്‍ ശിവം ദുബെ ഇന്ത്യയുടെ അവസാന പതിനൊന്നില്‍ ഇടം കണ്ടെത്തി. ദുബെയുടെ ഏകദിന അരങ്ങേറ്റമാണ് ചെന്നൈയിലേത്.ടോസ് നേടിയ വിന്‍ഡീസ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.