സെഞ്ചുറിയുമായി കെ.എല്‍.രാഹുല്‍; കിവീസിനെതിരേ ടീം ഇന്ത്യ മികച്ച സ്‌കോറിലേക്ക്

Tuesday 11 February 2020 10:50 am IST

മൗണ്ട് മൗനുഗായ്:  ഏകദിന പരമ്പര തൂത്തുവാരാന്‍ ഇറങ്ങിയ ന്യൂസിലാന്‍ഡിനെതിരേ മൂന്നാം ഏകദിനത്തില്‍ മികച്ച സ്‌കോര്‍ ലക്ഷ്യമിട്ട് ടീം ഇന്ത്യ. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കെ.എല്‍. രാഹുലിന്റെ സെഞ്ചുറിയുടെ പിന്‍ബലത്തിലാണ് ഇന്ത്യന്‍ പോരാട്ടം. അഞ്ചാം വിക്കറ്റില്‍ മനീഷ് പാണ്ഡെയുമായി ചേര്‍ന്നാണ് രാഹുലിന്റെ ഇന്നിങ്‌സ്. 

മൂന്നാം ഏകദിനത്തില്‍ ടോസ്  നേടിയ ആതിഥേയര്‍ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. അവസാന വിവരം കിട്ടുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 45 ഓവറില്‍ 254 റണ്‍സ് എന്ന നിലയിലാണ്. ഓപ്പണര്‍ പൃഥ്വി ഷാ(40) കോഹ് ലി(9) മായങ്ക്(1)ശ്രേയസ്സ് അയ്യര്‍(40) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.